Quantcast

'പെട്ടെന്ന് വണ്ണം കുറഞ്ഞതായിരുന്നു ലക്ഷണം, അറിഞ്ഞപ്പോഴേക്കും...'; നടൻ ജൂനിയർ മഹ്‌മൂദിന് അർബുദം സ്ഥിരീകരിച്ചു

കരളിനെയും ശ്വാസകോശത്തെയും ക്യാൻസർ ബാധിച്ചതായാണ് മഹ്‌മൂദിന്റെ സുഹൃത്ത് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    6 Dec 2023 6:33 PM IST

Veteran actor Junior Mehmood battling with stage four cancer
X

പ്രശസ്ത ബോളിവുഡ് നടൻ ജൂനിയർ മഹ്‌മൂദിന് അർബുദം സ്ഥിരീകരിച്ചു. മഹ്‌മൂദ് സ്റ്റേജ് ഫോർ അർബുദത്തിന് ചികിത്സയിലാണെന്ന് സുഹൃത്ത് സലാം കാസിയാണ് മാധ്യമങ്ങളെ അറിയിച്ചത്. കച്ചീ പതംഗ്, ബ്രഹ്‌മചാരി. മേരാ നാം ജോക്കർ തുടങ്ങി 200ഓളം ചിത്രങ്ങളിലെ ശ്രദ്ധേയ വേഷത്തിലൂടെ പ്രസിദ്ധനാണ് മഹ്‌മൂദ്.

കരളിനെയും ശ്വാസകോശത്തെയും ക്യാൻസർ ബാധിച്ചതായാണ് കാസി മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. "പെട്ടെന്ന് വണ്ണം കുറഞ്ഞായിരുന്നു പ്രധാന ലക്ഷണം. ഇടയ്ക്ക് മഞ്ഞപ്പിത്തവും ബാധിച്ചു. ഡോക്ടർമാർ അവരെക്കൊണ്ട് ആവുന്നതെല്ലാം ചെയ്യുന്നുണ്ട്. പക്ഷേ സ്റ്റേജ് നാലിൽ ആണ് അർബുദം". കാസി പറയുന്നു

നടന്മാരായ ജോണി ലിവർ, ജിതേന്ദ്ര തുടങ്ങിയവർ മഹ്‌മൂദിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ചിരുന്നു.

TAGS :

Next Story