Quantcast

ഈ ആകൃതിയിൽ നടക്കൂ; നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരം

യോഗികളും സിദ്ധന്മാരും നിർദേശിച്ചിട്ടുള്ള അത്ഭുതകരമായ ഗുണങ്ങൾ നൽകുന്ന ഏറ്റവും നല്ല മാർഗ്ഗമാണിത്

MediaOne Logo

Web Desk

  • Updated:

    2022-03-31 16:27:00.0

Published:

31 March 2022 4:16 PM GMT

ഈ ആകൃതിയിൽ നടക്കൂ; നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരം
X

ഡ്രൈവിംഗ് ലൈസൻസ് എടുക്കുമ്പോൾ മാത്രമേ നമ്മൾ 8 എന്ന ആകൃതിയെക്കുറിച്ച് ചിന്തിക്കാറുള്ളു. എട്ട് ആകൃതിയിലുള്ള ലൈനിൽ വാഹനം ഓടിച്ചാൽ ലൈസൻസ് ലഭിക്കും. എന്നാൽ എട്ട് ആകൃതിയിലുള്ള വരിയിലൂടെ നടന്നാൽ നമുക്ക് നല്ല ആരോഗ്യം ലഭിക്കും.

നടത്തം മികച്ച വ്യായാമങ്ങളിൽ ഒന്നാണ്. നല്ല ആരോഗ്യം നിലനിർത്താൻ സ്വതന്ത്ര മനസ്സോടെ നടക്കണം. ഇത് കൃത്യമായി ചെയ്താൽ മികച്ച ആരോഗ്യം നിലനിൽക്കും. ആധുനിക ലോകത്ത്, മോർണിംഗ് വാക്ക് ഫാഷനായി മാറിക്കൊണ്ടിരിക്കുന്നു. പലരും സുഹൃത്തുക്കളുമായി നേരിട്ടോ മൊബൈലിലൂടെയോ ചാറ്റ് ചെയ്തും സംസാരിച്ചുമെല്ലാമാണ് നടക്കുന്നത്.

ഏറ്റവും മികച്ച നടത്തം 8 ആകൃതിയിലുള്ള നടത്തമാണ്. യോഗികളും സിദ്ധന്മാരും നിർദേശിച്ചിട്ടുള്ള അത്ഭുതകരമായ ഗുണങ്ങൾ നൽകുന്ന ഏറ്റവും നല്ല മാർഗ്ഗമാണിത്. തുടർച്ചയായി രണ്ടാഴ്ചയോളം ദിവസവും 20 മിനിറ്റ് 8 എന്ന സംഖ്യയുടെ ആകൃതിയിൽ നടക്കുക. ഇങ്ങനെ നടന്നാൽ നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്ന് പഠനങ്ങൾ പറയുന്നു. 'എട്ട് ആകാരം നടപ്പാത' എന്ന ഈ നടത്ത രീതി യോഗികളും മറ്റും അനുശാസിയ്ക്കുന്ന ഒന്നാണ്. നിരവധി ഓൺലൈൻ സൈറ്റുകളിൽ ഇതിന്റെ മാറ്റുകൾ ലഭ്യമാണ്.

ഇത്തരത്തിൽ നടക്കുമ്പോൾ ശരീരത്തിന് ആയാസം ലഭിക്കുകയും ശരീരത്തിലെ ആവയവങ്ങൾക്ക് ഉൻമേശവും ലഭിക്കുന്നു. കൂടാതെ രക്തോട്ടം വർധിപ്പിക്കുകയും ശരീരത്തിൻരെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ദിവസേന രാവിലെയും വൈകിട്ടും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. പ്രധാനമായും രാവിലെ വെറും വയറ്റിൽ ഇങ്ങനെ ചെയ്യുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നു. ഒന്നുകിൽ ഇത്തരം മാറ്റുകൾ വാങ്ങി ആതിലൂടെ നടക്കുകയോ അല്ലെങ്കിൽ നിലത്ത് എട്ടിന്റെ ആകൃതി വരച്ച് അതിലൂടെ നടക്കുകയോ ചെയ്യാം.

എങ്ങനെ ചെയ്യാം


. രാവിലെ ഒഴിഞ്ഞ വയറിലോ അല്ലെങ്കിൽ വൈകുന്നേരമോ, തുറന്ന സ്ഥലത്തോ വടക്ക്-തെക്ക് ദിശയിലുള്ള മുറിയിലോ ഇത് പരിശീലിക്കുക. വടക്ക് ഭാഗത്ത് കിഴക്ക് നിന്ന് പടിഞ്ഞാറോട്ടോ പടിഞ്ഞാറ് നിന്ന് കിഴക്കോട്ടോ ഒരു സമാന്തര രേഖ വരച്ച് പത്തടി വിടവ് വിട്ട് 8 ആകൃതിയി്ൽ വരയ്ക്കുക. തുടർന്ന് പരിശീലനം തുടങ്ങുക.

. വടക്ക് നിന്ന് തെക്ക്, തെക്ക് നിന്ന് വടക്ക് തുടങ്ങി ഘടികാരദിശയിലും എതിർ ഘടികാരദിശയിലും പതിനഞ്ച് മിനിറ്റ് വീതം നടക്കുക

. ആദ്യം 8 ആകൃതിയിലുള്ള നടത്തം പരിശീലിക്കുക, തുടർന്ന് ലളിതമായ യോഗ വ്യായാമങ്ങൾ ചെയ്യാം. ഇങ്ങനെ നടക്കുമ്പോൾ നടക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. സാധാരണ നടത്തം പോലെ സുഹൃത്തുക്കളുമായി നേരിട്ടോ മൊബൈലിലോ ചാറ്റ് ചെയ്യാനുള്ള സാധ്യത ഒഴിവാക്കപ്പെടുന്നു.

വയർ സംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നു

ഇങ്ങനെ നടക്കുമ്പോൾ നമ്മുടെ ശരീരം മുഴുവനും ഇളകി കൊഴിപ്പ് കുറയുകയും ഇടുപ്പ്, വയർ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ ദഹനക്കേട് ഇല്ലാതാക്കുകയും മലബന്ധം പോലുള്ള പ്രശ്‌നങ്ങൾ പരിഹരിയ്ക്കാനും സഹായിക്കുന്നു. അസിഡിറ്റി, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുന്നു.

ശ്വസനം സുഖമമാക്കുന്നു

ഇങ്ങനെ ചെയ്യുമ്പോൾ നാസാരന്ധ്രങ്ങളിലൂടെയുള്ള ശ്വസനം എളുപ്പമാക്കുകയും ചുമയും സൈനസും ഇല്ലാതാവുന്നതുപോലെ നമുക്ക് അനുഭവപ്പെടുകയും ചെയ്യുന്നു. കൂടാതെ കഫം ഇഴകിപ്പോകാനും ആസ്ത്മ പോലുള്ള അസുഖങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു.

ഹൃദയാരോഗ്യം വർധിപ്പിക്കുന്നു

ബി.പി നിയന്ത്രിച്ചു നിർത്തി ഹൃദയത്തിന് സംരക്ഷണം നൽകുന്നു. ഇത് രക്തക്കുഴലുകളെ സമ്മർദം ബാധിക്കുന്നിൽ നിന്നും സംരക്ഷിയ്ക്കുന്നു. ശരീരത്തിലെ രക്തപ്രവാഹം വർധിപ്പിക്കുന്നു. ഓക്‌സിജൻ ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും ചെന്നെത്തുന്നതിനു സഹായിക്കുന്നു.

ഏകാഗ്രത

ശരീരത്തിന്റെ ഏകാഗ്രത വർധിപ്പിക്കാനുള്ള നല്ലൊരു വഴിയാണിത്. ഇങ്ങനെ നടക്കുമ്പോൾ ശ്രദ്ധ പൂർണമായും കേന്ദ്രീകരിക്കപ്പെടുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യത്തിനും ബുദ്ധി വളർച്ചക്കും നല്ലതാണ്. കുട്ടികൾക്കാണെങ്കിൽ പഠനത്തിൽ ഏറെ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നു.


പൈൽസ്, തൈറോയ്ഡ് എന്നിവ അകറ്റുന്നു

പൈൽസ്, തൈറോയ്ഡ് പോലെയുള്ള പല രോഗങ്ങൾക്കും ഈ രീതിയിലെ നടത്തം നല്ലൊരു പരിഹാരമാണ്. ഇത്തരം രോഗങ്ങളിൽ നിന്നും നമ്മെ അകറ്റി നിർത്താൻ ഈ വ്യായാമത്തിനു സാധിക്കുന്നു. ഇതിനു പുറമേ ഗോൾ ബ്ലാഡർ സ്റ്റോൺ, കിഡ്‌നി പ്രശ്‌നങ്ങൾ, ഉറക്കക്കുറവ് പോലുള്ള പല പ്രശ്‌നങ്ങൾക്കും 8 രീതിയിലെ നടത്തം ആശ്വാസം നൽകും.

തലവേദന ഇല്ലാതാക്കുന്നു

ശരീരത്തിലെ വേദനകൾ അകറ്റാനുള്ള ഉത്തമ മാതൃകയാണ് 8 ആകൃതിയിലെ നടത്തം. തലേവദന, മൈഗ്രേൻ പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണ് എട്ട് രീതിയിൽ നടക്കുന്നത്. ഇത് വാത സംബന്ധമായ പ്രശ്‌നങ്ങൾക്കും ഇത്തരം വേദനകൾക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

പ്രമേഹത്തിനും ഈ നടത്ത രീതി നല്ലതാണെന്നു തെളിഞ്ഞിട്ടുണ്ട്. ഈ രീതി രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിയ്ക്കുവാൻ സഹായിക്കുന്നു. പ്രമേഹ രോഗികൾ ഇതു ദിവസവും പരീക്ഷിയ്ക്കുന്നതു ഗുണം നൽകും.

TAGS :

Next Story