Quantcast

പുതിയ വസ്ത്രങ്ങള്‍ കഴുകാതെയാണോ ധരിക്കാറ്?; ജീവന്‍ പോലും അപകടത്തിലാക്കിയേക്കുമെന്ന് മുന്നറിയിപ്പ്

സെന്‍സിറ്റീവ് ചര്‍മ്മമുള്ളവരാണെങ്കില്‍ അലര്‍ജി ഗുരുതരമാക്കും

MediaOne Logo

Web Desk

  • Published:

    24 Dec 2025 10:26 AM IST

പുതിയ വസ്ത്രങ്ങള്‍ കഴുകാതെയാണോ ധരിക്കാറ്?; ജീവന്‍ പോലും അപകടത്തിലാക്കിയേക്കുമെന്ന് മുന്നറിയിപ്പ്
X

പുതിയ വസ്ത്രങ്ങള്‍ വാങ്ങിയാല്‍ അലക്കാതെ ഉപയോഗിക്കാറുണ്ടോ...?അതിലെന്താണിത്ര പ്രശ്നമെന്നാണോ ചോദ്യം.എങ്കില്‍ അറിഞ്ഞിരിക്കുക,ഈ ശീലം നിങ്ങള്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പലരും കടയില്‍ നിന്ന് വാങ്ങിയ ഉടനെ തന്നെ വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്.

എന്നാല്‍ പുതിയ വസ്ത്രങ്ങളിൽ പലപ്പോഴും നിർമ്മാണ സമയത്ത് ഉപയോഗിക്കുന്ന രാസവസ്തുക്കൾ, ചായങ്ങൾ അല്ലെങ്കിൽ ഫിനിഷിംഗ് ഏജന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ടാകും. അലക്കാതെ ഇത് ധരിക്കുന്ന സമയത്ത് ചര്‍മ്മത്തില്‍ ചൊറിച്ചിലിനും തിണര്‍പ്പിനും അല്ലെങ്കില്‍ അലര്‍ജിക്കും കാരണമാകും,പ്രത്യേകിച്ച് സെന്‍സിറ്റീവ് ചര്‍മ്മമുള്ളവരാണെങ്കില്‍ അലര്‍ജി ഗുരുതരമാക്കും. വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഘട്ടം മുതല്‍ പല കൈകളിലൂടെയാണ് കടന്നുപോകുന്നത്. വസ്ത്രം പാക്ക് ചെയ്യുമ്പോഴും,കടയില്‍ വില്‍പ്പനക്ക് വെക്കുന്ന സമയത്തുമെല്ലാം അതില്‍ പൊടി, അഴുക്ക് അതുമല്ലെങ്കില്‍ രോഗാണുക്കൾ പോലും അടങ്ങിയിട്ടുണ്ടാകും.കടകളില്‍ പല വസ്ത്രങ്ങളും ആളുകള്‍ ധരിച്ചുനോക്കുന്ന പതിവുണ്ട്.

ഇതെല്ലാം അണുബാധകള്‍,അപൂർവ സന്ദർഭങ്ങളിൽ, സെപ്സിസ് പോലുള്ള ജീവൻ അപകടപ്പെടുത്തുന്ന അവസ്ഥക്ക് വരെ കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. കുഞ്ഞുങ്ങളില്‍ സ്ഥിതി ഗുരുതരമാകും. കുഞ്ഞുങ്ങളിലുണ്ടാകുന്ന അലര്‍ജി പിന്നീട് വ്രണങ്ങളും അണുബാധയുമായി മാറും. മാതാപിതാക്കൾ കുഞ്ഞുങ്ങളെ വസ്ത്രം ധരിപ്പിക്കുമ്പോൾ വളരെ ശ്രദ്ധാലുവായിരിക്കണം. കൂടാതെ എല്ലാ വസ്ത്രങ്ങളും, കിടക്കകളും, തുണിത്തരങ്ങളും മൃദുവായത് മാത്രം തെരഞ്ഞെടുക്കുക. ഗുണനിലവാരമുള്ള ഡിറ്റർജന്റുകൾ ഉപയോഗിച്ച് ഉപയോഗിച്ച് വസ്ത്രം കഴുകണം.ഇത്തരം ചെറിയ മുന്‍കരുതലുകള്‍ കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാന്‍ സഹായിക്കും.

പുതിയ വസ്ത്രങ്ങള്‍ ആദ്യം കഴുകുന്നത് വഴി അതിലടങ്ങിയിരിക്കുന്ന അനാവശ്യമായ രാസവസ്തുക്കള്‍ നീക്കം ചെയ്യുകയും തുണി കൂടുതല്‍ മൃദുവും ധരിക്കാന്‍ സുഖമുള്ളതുമാക്കുകയും ചെയ്യും.

TAGS :

Next Story