ഭക്ഷണം കഴിച്ച ശേഷം ഏലക്കായ ചവക്കാറുണ്ടോ..? ഗുണങ്ങള്‍ ഒന്നല്ല,ഒരുപാടുണ്ട്..
വായ് നാറ്റം കുറക്കാന്‍ മാത്രമല്ല,ഭക്ഷണത്തിന് ശേഷം ഏലക്കായ കഴിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങള്‍ വേറെയുമുണ്ട്

സുഗന്ധ വ്യഞ്ജനങ്ങളിലെ റാണി എന്നാണ് ഏലം അഥവാ ഏലക്കായ അറിയപ്പെടുന്നത്. ഇന്ത്യന്‍ വിഭവങ്ങളില്‍ ഏലക്കായയുടെ പങ്ക് വളരെ വലുതാണ്. രുചിയും സുഗന്ധവും ലഭിക്കാനായാണ് ഏലക്കായ ഭക്ഷണങ്ങളില്‍ ഉപയോഗിക്കുന്നത്. ഭക്ഷണം കഴിച്ചതിന് ശേഷം ഏലക്കായ വായയിലിട്ട് ചവക്കുന്ന ശീലം ചിലര്‍ക്കെങ്കിലും ഉണ്ടാകും. ഇതൊരു വെറും ശീലം മാത്രമല്ല, മുതിര്‍ന്നവരില്‍ നിന്ന് കൈമാറി വന്ന ഒരു പാരമ്പര്യ ആരോഗ്യ രഹസ്യം കൂടിയാണ്. വായ് നാറ്റം കുറക്കാന്‍ മാത്രമല്ല,ഭക്ഷണത്തിന് ശേഷം ഏലക്കായ കഴിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങള്‍ വേറെയുമുണ്ട്.
ദഹനത്തിന്
ഏലയ്ക്കയിൽ ഉമിനീർ ഉൽപാദനത്തെയും ദഹന എൻസൈമുകളെയും ഉത്തേജിപ്പിക്കുന്ന പ്രകൃതിദത്ത എണ്ണകൾ അടങ്ങിയിട്ടുണ്ട്. ഇത് ആമാശയത്തിലൂടെയും കുടലിലൂടെയും ഭക്ഷണം സുഗമമായി നീങ്ങാൻ സഹായിക്കുന്നു. ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ദഹനാരോഗ്യത്തിനും ഇത് ഗുണം ചെയ്യും. കൂടാതെ പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
വയറു വീർക്കലിന് ആശ്വാസം
ദിവസവും ഏലയ്ക്ക ചവയ്ക്കുന്നത് വയറു വീർക്കൽ ബുദ്ധിമുട്ടുകള്‍ കുറയ്ക്കും. ഏലയ്ക്കയ്ക്ക് കാർമിനേറ്റീവ് ഗുണങ്ങളുണ്ട്, വയറു വീർക്കൽ, ഗ്യാസ്, വയറ്റിലെ അസ്വസ്ഥത എന്നിവയിൽ നിന്ന് ആശ്വാസമേകും. ഭക്ഷണം കഴിച്ചതിനുശേഷം അടിവയറ്റിൽ അസ്വസ്ഥത അനുഭവപ്പെടുന്നവര്‍ ഏലക്കായ കഴിച്ചാല്‍ ആശ്വാസം ലഭിക്കും.
വായ്നാറ്റം
ദഹനക്കുറവ് അല്ലെങ്കിൽ വായിലെ ബാക്ടീരിയ വളർച്ച മൂലമാണ് പലപ്പോഴും വായ്‌നാറ്റം ഉണ്ടാകുന്നത്. ദുർഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളെ കൊല്ലുന്ന ആൻറി ബാക്ടീരിയൽ സംയുക്തങ്ങൾ ഏലയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ഏലക്കായ ചവയ്ക്കുന്നതിലൂടെ നാവ്, മോണ, കവിളിന്റെ ഉൾഭാഗം എന്നിവ വൃത്തിയാക്കുകയും വായ്നാറ്റം കുറക്കുകയം ചെയ്യും. മൗത്ത് ഫ്രഷ്നറുകൾക്ക് ആരോഗ്യകരമായ ബദല്‍ കൂടിയാണ് ഏലക്കായ.
ക്ഷീണം കുറയ്ക്കുന്നു
ഭക്ഷണത്തിനു ശേഷം ഉറക്കമോ മന്ദതയോ അനുഭവപ്പെടുന്നത് സാധാരണമാണ്. ഏലക്കായ ചവക്കുന്നത് മൂലം രക്തചംക്രമണവും ഓക്സിജൻ വിതരണവും മെച്ചപ്പെടുത്തുന്നു, ഭക്ഷണത്തിനു ശേഷമുള്ള ക്ഷീണം കുറയ്ക്കുന്നു. കൂടാതെ നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ഭക്ഷണത്തിന് ശേഷം ക്ഷീണമില്ലാതാക്കാനും ഇത് സഹായിക്കും.
വിഷവസ്തുക്കൾ നീക്കം ചെയ്യുന്നു
ഏലം പ്രകൃതിദത്ത വിഷവിമുക്തമാക്കൽ ഏജന്റായും പ്രവർത്തിക്കുന്നു. ദഹന സമയത്ത് ഉത്പാദിപ്പിക്കപ്പെടുന്ന വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കും. ഇതിലൂടെ കരളിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യും. കൂടാതെ തലവേദന, ക്ഷീണം എന്നിവയ്ക്ക് കാരണമാകുന്ന വിഷവസ്തുക്കള്‍ ശരീരത്തില്‍ അടിഞ്ഞുകൂടുന്നതും കുറക്കും.
Adjust Story Font
16

