Quantcast

എക്കിള്‍ വന്നാല്‍ എന്തു ചെയ്യണം?

എക്കിള്‍ ദീര്‍ഘനേരം തുടര്‍ന്നാല്‍ ഉറപ്പായും വൈദ്യ സഹായം തേടണ്ടതുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-10-14 16:48:42.0

Published:

14 Oct 2022 10:11 PM IST

എക്കിള്‍ വന്നാല്‍ എന്തു ചെയ്യണം?
X

ഒട്ടും പ്രതീക്ഷിക്കാതിരിക്കുമ്പോള്‍ വരുന്ന ഒന്നാണ് എക്കിള്‍. ഇത് പലപ്പോഴും നമ്മളെ ബുദ്ധിമുട്ടിക്കാറുണ്ട്. കുഞ്ഞുങ്ങള്‍ക്ക് എക്കിളെടുക്കുമ്പോള്‍ വളരാനാണെന്നും, മുതിർന്നവർ എക്കിളിടുമ്പോള്‍ ഭക്ഷണം മോഷ്ടിച്ച് കഴിച്ചിട്ടാണെന്നും ആണ് നമ്മളിൽ പലരും പറയാറ്. എന്നാൽ വാരിയെല്ലുകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന ഡയഫ്രം, ഇന്റര്‍കോസ്റ്റല്‍ പേശികള്‍ എന്നിവയുടെ പെട്ടെന്നുള്ള സങ്കോചം ഉണ്ടാകുമ്പോഴാണ് എക്കിള്‍ അനുഭവപ്പെടുന്നത്. ഈ അവസ്ഥ അടഞ്ഞ ശാസനാളദ്വാരവുമായി കൂട്ടിയിടിച്ച് വിള്ളല്‍ ശബ്ദത്തിനും നേരിയ ഞെട്ടലിനും കാരണമാകുന്നു. സാധാരണ വളരെ കുറച്ച് നേരത്തേക്കാണ് എക്കിള്‍ അനുഭവപ്പെടാറ്. എന്നാൽ എക്കിള്‍ ദീര്‍ഘനേരം തുടര്‍ന്നാല്‍ ഉറപ്പായും വൈദ്യ സഹായം തേടണ്ടതുണ്ട്.

എന്തുകൊണ്ടാണ് എക്കിള്‍ ഉണ്ടാകുന്നത്?

ശ്വാസോച്ഛ്വാസത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്ന പേശിയായ ഡയഫ്രത്തിന്റെ അനിയന്ത്രിതമായ രോഗാവസ്ഥയാണ് എക്കിള്‍. ഡയഫ്രം നിയന്ത്രണത്തിലല്ലാത്തതിനാൽ നമുക്ക്

ശ്വാസതടസ്സം അനുഭവപ്പെടുന്നു. അമിതമായി ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യുക, മദ്യം അല്ലെങ്കില്‍ കാര്‍ബണേറ്റഡ് പാനീയങ്ങള്‍ കുടിക്കുക, സമ്മര്‍ദ്ദം, ആവേശം പോലെയുള്ള തീവ്രമായ വികാരങ്ങള്‍ എന്നിവയാണ് എക്കിള്‍ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങള്‍

48 മണിക്കൂറില്‍ കൂടുതല്‍ എക്കിള്‍ തുടരകയാണെങ്കില്‍ ഉറപ്പായും വൈദ്യ സഹായം തേടണം. മിക്ക ആളുകളിലും വളരെ കുറച്ച് നേരം മാത്രമേ എക്കിള്‍ ഉണ്ടാകാറുള്ളു. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ചികിത്സകളൊന്നും എക്കിളിനില്ല. ചില വീട്ടുവൈദ്യങ്ങള്‍ ഉപയോഗിച്ച് ഇവ എളുപ്പത്തില്‍ നിര്‍ത്താന്‍ സാധിക്കും.

എങ്ങനെ എക്കിള്‍ മാറ്റാം?

1. തലച്ചോറിനെ പേടിക്കുക

എക്കിള്‍ എടുക്കുന്ന വ്യക്തിയെ പെട്ടെന്ന് പേടിപ്പിക്കുമ്പോള്‍ അവര്‍ ഞെട്ടുന്നതിലൂടെ എക്കിള്‍ മാറാനുള്ള സാധ്യതയുണ്ട്. ആവേശകരവും രസകരവുമായ എന്തെങ്കിലും കാണുന്നതും എക്കിള്‍ മാറാൻ സഹായിക്കും. ഈ പ്രവൃത്തികളെല്ലാം ചെയ്യുന്നത് എക്കിളുകളുടെ പാറ്റേണ്‍ തകര്‍ക്കുകയും നിങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു. അത്തരം പ്രവര്‍ത്തനങ്ങള്‍ റിഫ്‌ലെക്സിന് കാരണമാകുന്ന സിഗ്‌നലുകളെ തടസ്സപ്പെടുത്തുന്നു, അതിനാല്‍ നിങ്ങളുടെ എക്കിള്‍ എളുപ്പത്തില്‍ നിര്‍ത്താന്‍ കഴിയും.

2. ശ്വസന വിദ്യകള്‍

നിങ്ങളുടെ ഡയഫ്രം പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായാണ് എക്കിളുകള്‍ ഉണ്ടാകുന്നത്. വിവിധ ശ്വസന വിദ്യകള്‍ പരീക്ഷിക്കുന്നത് പലപ്പോഴും ഫലം നല്‍കാറുണ്ട്. ഒരു പേപ്പര്‍ ബാഗില്‍ ശ്വസിക്കുക അല്ലെങ്കില്‍ 10 സെക്കന്‍ഡ് ശ്വാസം പിടിച്ച് നില്‍ക്കുക എന്നിവ ഈ വഴികളില്‍ ചിലതാണ്. ഈ ശ്വസന വിദ്യകള്‍ നിങ്ങളുടെ രക്തത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് വര്‍ദ്ധിപ്പിക്കും.

TAGS :

Next Story