അറബ് മേഖലയിൽ ഏറ്റവും കൂടുതൽ കുടിയേറ്റം നടക്കുന്നത് സൗദി അറേബ്യയിലേക്ക്
ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരുള്ളത് യുഎഇയിലാണ്

ലോകത്ത് കുടിയേറ്റങ്ങള്‍ ഒരോ രാജ്യങ്ങളില്‍ വര്‍ദ്ധിച്ച് വരുകയാണ്. ഇതില്‍ മൂന്നാം സ്ഥാനത്താണ് സൗദി. ഇവിടെ കൊവിഡ് കാലത്ത് കുടിയേറ്റങ്ങള്‍ക്ക് 30 ശതമാനത്തിന്‍റെ കുറവുണ്ടായി. 2019നും 2020 ഇടയിൽ ഏകദേശം ഇരുപത് ലക്ഷം കുടിയേറ്റക്കാരുടെ കുറവുണ്ടായി. ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരുള്ളത് യുഎഇയിലാണ്. ഇവിടെ മുപ്പത്തിയഞ്ച് ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്.
ഇരുപത്തിയഞ്ച് ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് സൗദിയിലുള്ളത്. 51 ദശലക്ഷം പേര്‍ കുടിയേറിയത് അമേരിക്കയിലേക്കാണ് അതുകൊണ്ട് തന്നെ ഏറ്റവും വലിയ കൂടിയേറ്റ രാജ്യമായി അമേരിക്കയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ മൊത്തം കണക്ക് എടുത്ത് നോക്കുയാണെങ്കില്‍ അമേരിക്കയിൽ മാത്രം 18 ശതമാനത്തോളം കുടിയേറ്റക്കാര്‍ എത്തിയിട്ടുണ്ട്. ജർമനിയാണ് രണ്ടാം സ്ഥാനത്തുള്ള രാജ്യം. 2020ന്‍റെ അവസാനത്തോടെ സ്വന്തം രാജ്യത്തിന് പുറത്ത് താമസിക്കുന്നവര്‍ 281 ദശലക്ഷം വരും. ഒരു കോടി എൺപത് ലക്ഷം ഇന്ത്യക്കാരാണ് ഇന്ത്യക്ക് പുറത്ത് താമസിക്കുന്നത്.
Adjust Story Font
16

