Quantcast

സൗദിയിൽ തൊഴിൽ വിസകളിൽ വൻ കുറവ്

കോവിഡ് പ്രതിസന്ധിയും സൗദിവത്കരണവും വിസകൾ കുറയാൻ കാരണമായി. അനുവദിച്ച പല വിസകളും പ്രയോജനപ്പെടുത്താൻ സാധിച്ചില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

MediaOne Logo

  • Published:

    28 Jan 2021 8:23 AM IST

സൗദിയിൽ തൊഴിൽ വിസകളിൽ വൻ കുറവ്
X

സൗദിയിൽ കഴിഞ്ഞ വർഷം വിദേശികൾക്കനുവദിച്ച തൊഴിൽ വിസയിൽ വൻ കുറവ് വന്നതായി റിപ്പോർട്ട്. കോവിഡ് പ്രതിസന്ധിയും സൗദിവത്കരണവും വിസകൾ കുറയാൻ കാരണമായി. അനുവദിച്ച പല വിസകളും പ്രയോജനപ്പെടുത്താൻ സാധിച്ചില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

2020ലെ ആദ്യ ഒമ്പത് മാസങ്ങളിൽ അനുവദിച്ച തൊഴിൽ വിസകളിൽ 57.8 ശതമാനത്തിന്റെ കുറവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിന്റേയും മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റേയും റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ജനുവരി മുതൽ സെപ്തംബർ വരെ ഏകദേശം 4,46,000 തൊഴിൽ വിസകളാണ് അനുവദിച്ചത്. എന്നാൽ 2019 ലെ ഇതേ കാലയളവിൽ 10,57,315 വിസകൾ അനുവദിച്ചിരുന്നു. കഴിഞ്ഞ വർഷം ആദ്യ പുകുതിയിൽ തന്നെ തൊഴിൽ വിസകൾ അനുവദിക്കുന്നതിൽ 32.8 ശതമാനത്തിന്റെ കുറവുണ്ടായി. മാത്രവുമല്ല മൊത്തം വിസയുടെ 59 ശതമാനം വരുന്ന സ്വകാര്യ മേഖലക്ക് അനുവദിക്കുന്ന വിസകളും 21 ശതമാനം കുറഞ്ഞിട്ടുണ്ട്.

2019 ന്റെ രണ്ടാം പാദത്തിൽ 3,07,000 വിസകൾ സ്വകാര്യ മേഖലക്ക് അനുവദിച്ചിരുന്നു. എന്നാൽ 2020ൽ ഇതേ കാലയളവിൽ അനുവദിച്ചത് വെറും 32,000 വിസകളാണ്. കഴിഞ്ഞ വർഷം ജൂലൈ, ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ 72,440 വിസകളാണ് ആകെ അനുവദിച്ചത്. അതിൽ 45,000 ത്തിലേറെ വിസകൾ പ്രയോജനപ്പെടുത്താനായില്ല. കോവിഡ് വ്യാപനവും, അന്താരാഷ്ട്ര വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതും, വിവിധ മേഖലകളിൽ നടപ്പിലാക്കി വരുന്ന സൗദിവൽക്കരണവും ഇതിന് കാരണമായതായി വിലയിരുത്തപ്പെടുന്നു.

TAGS :

Next Story