Quantcast

സൗദിയിൽ ഇഖാമ മൂന്ന് മാസത്തേക്കും പുതുക്കാം

സൗദിയിൽ ജീവനക്കാരുടെ ഇഖാമയും ലെവിയും വർക്ക് പെർമിറ്റും മൂന്നു മാസത്തേക്ക് മാത്രമായി പുതുക്കാം. ജീവനക്കാരുടെ ലെവി മൂന്ന് മാസത്തേക്ക് വീതം ഗഢുക്കളായി അടക്കാൻ അനുവദിക്കും.

MediaOne Logo

  • Published:

    28 Jan 2021 8:19 AM IST

സൗദിയിൽ ഇഖാമ മൂന്ന് മാസത്തേക്കും പുതുക്കാം
X

സൗദിയിൽ ജീവനക്കാരുടെ ഇഖാമയും ലെവിയും വർക്ക് പെർമിറ്റും മൂന്നു മാസത്തേക്ക് മാത്രമായി പുതുക്കാം. ജീവനക്കാരുടെ ലെവി മൂന്ന് മാസത്തേക്ക് വീതം ഗഡുക്കളായി അടക്കാൻ അനുവദിക്കും. സ്ഥാപനങ്ങൾക്കാണ് തീരുമാനം ഗുണകരമാവുക. സൗദി മന്ത്രിസഭയാണ് തീരുമാനമെടുത്തത്.

സൗദിയിൽ ഒരു വർഷത്തേക്കാണ് ഇഖാമ ഫീസും ലെവിയും അടക്കേണ്ടത്. നിലവിൽ ഒരു വിദേശി ജീവനക്കാരന്റെ ലെവിയും ഇൻഷൂറൻസും അനുബന്ധ ഫീസുകളുമടക്കം പതിനായിരം റിയാലിലേറെ ചിലവ് വരും. നിരവധി വിദേശികളുള്ള സ്ഥാപനങ്ങൾക്ക് ഈയിനത്തിൽ വൻതുക ചിലവ് വരും. ഈ ഭാരം ലഘൂകരിക്കാനെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ രീതി. ഇതു പ്രകാരം ജീവനക്കാരുടെ ലെവി വർക്ക് പെർമിറ്റ് എന്നിവയുടെ തുക മൂന്നു മാസം വീതം ഗഡുക്കളായി അടക്കാം.

ഇതോടൊപ്പം ജീവനക്കാരെ പിരിച്ചു വിടാൻ ആഗ്രഹിക്കുന്ന കമ്പനി കൾക്കും തീരുമാനം ഗുണമായേക്കാം. ഒരു വർഷത്തേക്ക് ഒന്നിച്ച് ഫീസടക്കുന്നതിന് പകരം മൂന്നോ ആറോ മാസത്തേക്ക് മാത്രമായും കമ്പനികൾക്ക് ഇഖാമ പുതുക്കാനാകും. വീട്ടു ജോലിക്കാരുടെ ഗണത്തിൽ പെടുന്നവർക്കും ഹൗസ് ഡ്രൈവർമാർക്കും തീരുമാനം ബാധകമാകില്ല. സൗദി മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

TAGS :

Next Story