Quantcast

അഖിലേന്ത്യാ മെഡിക്കൽ പ്രവേശനം; ഒബിസി വിഭാഗത്തിന് 27 ശതമാനം സംവരണം നടപ്പാക്കി കേന്ദ്രസർക്കാർ

5500 ​​വിദ്യാർഥികൾക്കായിരിക്കും സംവരണത്തിന്‍റെ ആനുകൂല്യം ലഭിക്കുക

MediaOne Logo

Web Desk

  • Published:

    29 July 2021 10:59 AM GMT

അഖിലേന്ത്യാ മെഡിക്കൽ പ്രവേശനം; ഒബിസി വിഭാഗത്തിന് 27 ശതമാനം സംവരണം നടപ്പാക്കി കേന്ദ്രസർക്കാർ
X

അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിന് സംവരണം നടപ്പാക്കി കേന്ദ്രസർക്കാർ. ഒബിസി വിഭാഗത്തിന് 27 ശതമാനവും. മുന്നോക്കക്കാരിലെ പിന്നാക്കക്കാർക്ക് 10 ശതമാനവുമാണ് സംവരണം ഏർപ്പെടുത്തിയത്. ഡിഗ്രിയിലും പിജിയിലും സംവരണം ബാധകമാകും.

5500 ​​വിദ്യാർഥികൾക്കായിരിക്കും സംവരണത്തിന്‍റെ ആനുകൂല്യം ലഭിക്കുക. ആകെ മെഡിക്കൽ സീറ്റുകളിൽ 15 ശതമാനമാണ്​ അഖിലേന്ത്യ ക്വാട്ടയായി നൽകുന്നത്​. ഈ സീറ്റുകളിലാണ്​ സംവരണം ബാധകമാവുക.

സാമൂഹ്യനീതിയിൽ വലിയ മാറ്റങ്ങൾ സംവരണം മൂലം ഉണ്ടാകുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ചരിത്രപരമായ തീരുമാനമാണ്​ കേന്ദ്രസർക്കാർ എടുത്തതെന്ന്​ ആരോഗ്യമന്ത്രാലയവും പ്രതികരിച്ചു.

TAGS :

Next Story