Quantcast

എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഡോ. ഗെയിൽ ഓംവെദ്​ അന്തരിച്ചു

ഭർത്താവും ആക്​ടിവിസ്റ്റുമായ ഭരത്​ പടങ്കറുമൊത്ത്​ സ്​ഥാപിച്ച ശ്രമിക്​ മുക്തി ദളിനൊപ്പം അവസാനം വരെ കർമരംഗത്ത്​ സജീവമായിരുന്നു.

MediaOne Logo

Web Desk

  • Published:

    25 Aug 2021 5:37 AM GMT

എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഡോ. ഗെയിൽ ഓംവെദ്​ അന്തരിച്ചു
X

പ്രമുഖ സാമൂഹിക ശാസ്​ത്രജ്ഞയും ഗ്രന്ഥകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ ഗെയിൽ ഓംവെദ്​ അന്തരിച്ചു. 81 വയസ്സായിരുന്നു. ദലിത്​ രാഷ്​ട്രീയം, വനിതകളുടെ പോരാട്ടം, ജാതി വിരുദ്ധ പ്രസ്​ഥാനം തുടങ്ങിയ മേഖലകളിൽ പുസ്തകങ്ങൾ രചിച്ച ഓംവെദ് നിരവധി​ മനുഷ്യാവകാശ സമരങ്ങളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചയാളാണ്. ഭർത്താവും ആക്​ടിവിസ്റ്റുമായ ഭരത്​ പടങ്കറുമൊത്ത്​ സ്​ഥാപിച്ച ശ്രമിക്​ മുക്തി ദളിനൊപ്പം അവസാനം വരെ അവര്‍ കർമരംഗത്ത്​ സജീവമായിരുന്നു.

അമേരിക്കയിലെ മിനിയപോളിസിൽ ജനിച്ച്​ അവിടെ കോളജ്​ വിദ്യാർഥിയായിരിക്കെയാണ്​ ഓംവെദ്​ സാമൂഹിക സേവന രംഗത്ത്​ സജീവ സാന്നിധ്യമാകുന്നത്. യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങൾക്കൊപ്പമായിരുന്നു അവിടെ പോരാട്ടം. ഗവേഷണത്തിന്‍റെ ഭാഗമായി രാജ്യത്തെ സാമൂഹിക പ്രസ്​ഥാനങ്ങളെ കുറിച്ച് പഠിക്കാനാണ് അവര്‍ ഇന്ത്യയിലെത്തിയത്.

'പടിഞ്ഞാറേ ഇന്ത്യയിലെ ബ്രാഹ്മണേത പ്രസ്​ഥാനം' എന്നതായിരുന്നു ഓംവെദിന്‍റെ പിഎച്ച്.ഡി വിഷയം. കാലിഫോർണിയ യൂനിവേഴ്​സിറ്റിയിൽനിന്ന്​ ഡോക്​ടറേറ്റ്​ സ്വന്തമാക്കിയ അവർ 1983ൽ ഇന്ത്യൻ പൗരത്വം നേടി. ഇന്ത്യയില്‍ മഹാത്​മ ഫുലെയുടെ പ്രവർത്തനം പഠിച്ച ഓംവെദ്​ അതിൽ ആകൃഷ്​ടയാവുകയായിരുന്നു. തുടര്‍ന്ന് ഭർത്താവ്​ പടങ്കറുമൊത്ത്​ സാമൂഹിക സേവനം ആരംഭിക്കുകയും ചെയ്തു. മഹാരാഷ്​ട്രയിലെ കൊറിഗാവിലായിരുന്നു അവരുടെ താമസം.

പരിസ്ഥിതി, ലിംഗം, ഗ്രാമീണ വികസനം തുടങ്ങിയ മേഖലകളിൽ യു.എൻ.ഡി.പി, ഓക്​സ്ഫാം തുടങ്ങിയ മുൻനിര സ്ഥാപനങ്ങൾക്കായി ഓംവെദ്​ പ്രവര്‍ത്തിച്ചിട്ടുണ്ട്. പുനെ യൂനിവേഴ്​സിറ്റി സോഷ്യോളജി വിഭാഗത്തിൽ ഫുലെ- അംബേദ്​കർ ചെയർ മേധാവിയായിരുന്നു. കോപൻഹേഗൻ ഏഷ്യൻ സ്റ്റഡീസ്​ ഇൻസ്റ്റിറ്റ്യൂട്ട് പ്രഫസറായും അവര്‍ പ്രവര്‍ത്തിച്ചു.

കൊളോണിയൽ സൊസൈറ്റി- നോ​ൺ ബ്രാഹ്​മിൺ മൂവ്​മെന്‍റ്​ ഇൻ വെസ്​റ്റേൺ ഇന്ത്യ, സീകിങ്​ ബീഗംപുര, ബുദ്ധിസം ഇൻ ഇന്ത്യ, ഡോ. ബാബസാഹെബ്​ അംബേദ്​കർ, മഹാത്​മ ഭൂലെ, ദളിത്​ ആൻറ്​ ഡെമോക്രാറ്റിക്​ റവലൂഷൻ, അണ്ടർസ്റ്റാന്‍റിങ്​ കാസ്റ്റ്​ തുടങ്ങി 25 പുസ്തകങ്ങളാണ് ഓംവെദ് രചിച്ചിട്ടുള്ളത്. നിരവധി പുരസ്​കാരങ്ങളും നേടിയിരുന്നു.

TAGS :

Next Story