Quantcast

നാളെ നടക്കാനിരുന്ന നീറ്റ് പി.ജി പരീക്ഷകളും മാറ്റി; പുതുക്കിയ തിയതി പിന്നീട്

പരീക്ഷകളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി

MediaOne Logo

Web Desk

  • Updated:

    2024-06-22 18:09:48.0

Published:

22 Jun 2024 4:54 PM GMT

നാളെ നടക്കാനിരുന്ന നീറ്റ് പി.ജി പരീക്ഷകളും മാറ്റി; പുതുക്കിയ തിയതി പിന്നീട്
X

ന്യൂഡല്‍ഹി: നാളെ(ഞായര്‍) നടക്കാനിരുന്ന നീറ്റ് പി.ജി പരീക്ഷകൾ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. പരീക്ഷകളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. അതേസമയം നാളെ നടക്കുന്ന നീറ്റ് യുജി പുനപ്പരീക്ഷകള്‍ക്ക് മാറ്റമില്ല.

നീറ്റ് യു.ജി., നെറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധങ്ങളാണ് രാജ്യത്ത് അരങ്ങേറുന്നത്. നേരത്തെ ജൂണ്‍ 25-നും 27-നുമിടയില്‍ നടത്താനിരുന്ന ജോയിന്റ് സി.എസ്.ഐ.ആര്‍. യു.ജി.സി.-നെറ്റ് പരീക്ഷയും മാറ്റിവെച്ചിരുന്നു.പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് സി.ബി.ഐ. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

TAGS :

Next Story