Quantcast

146 എം.പിമാർക്ക് സസ്​പെൻഷൻ: ലോക് സഭയിൽ നിന്ന് പുറത്തായത് 15 കോടി വോട്ടർമാരുടെ ശബ്ദം

രാജ്യസഭയിൽ നിന്ന് പുറത്താക്കപ്പെട്ടത് 18.43 കോടി വോട്ടർമാരുടെ ശബ്ദം

MediaOne Logo

Web Desk

  • Updated:

    2023-12-21 11:58:19.0

Published:

21 Dec 2023 11:55 AM GMT

146 എം.പിമാർക്ക് സസ്​പെൻഷൻ:   ലോക് സഭയിൽ നിന്ന് പുറത്തായത് 15 കോടി വോട്ടർമാരുടെ ശബ്ദം
X

ന്യൂഡൽഹി: പാര്‍ലമെന്റിൽ നടന്ന അതിക്രമത്തെ കുറിച്ച് ചർച്ചചെയ്യണമെന്നാവശ്യപ്പെട്ടതി​ന് ഒരാഴ്ചക്കിടെ 146 പ്രതിപക്ഷ എം.പി മാരെ സസ്​പെൻഡ് ചെയ്തതിലൂടെ 15 കോടി ജനങ്ങളുടെ ശബ്ദമാണ് ലോക് സഭയിലില്ലാതായതെന്ന് കണക്കുകൾ. കോടിക്കണക്കിന് വോട്ടർമാ​രെ കൂടിയാണ്അസാധാരണമായ സസ്​പെൻഷനിലൂടെ എൻ.ഡി.എ ഭരണകൂടം ‘പുറത്താക്കിയത്’.

ജനങ്ങളുടെ ആവശ്യങ്ങളും ആശങ്കകളുമൊക്കെ പ്രതിഫലിക്കുന്നത് എം.പിമാരിലൂടെയാണ്. എന്നാൽ കൂട്ട സസ്​പെൻഷനിലൂടെ 99 മണ്ഡലങ്ങളിൽ നിന്നുള്ള 15,30,89,870 (15.3 കോടി) വോട്ടർമാരുടെ ശബ്ദമാണ് ലോക്‌സഭയിൽ നിന്ന് മാത്രം പുറത്തായത്. ദ വയർ ആണ് സസ്​പെൻഷന്റെ അടിസ്ഥാനത്തിൽ മണ്ഡലങ്ങൾ തിരിച്ചു കണക്കുകൾ ക്രോഡീകരിച്ചു പുറത്ത് വിട്ടത്.

രാജ്യസഭയിൽ ഇതിനേക്കാൾ രൂക്ഷമാണ് അവസ്ഥ. സസ്​പെൻഷനിലായ രാജ്യസഭാ എം.പിമാരുടെ എണ്ണം ആശ്രയിച്ചു തയാറാക്കിയ കണക്കുകൾ പ്രകാരം ഉപരിസഭയിൽ നിന്ന് പുറത്താക്കപ്പെട്ടത് 18,43,83,909 (18.43 കോടി) വോട്ടർമാരുടെ ശബ്ദമാണ്.

ഇരു സഭകളിലും പ്രതിപക്ഷ പാർട്ടികളു​ടെ പ്രാതിനിധ്യത്തിലും വലിയ ഇടിവാണുണ്ടായിരിക്കുന്നത്. ലോക്‌സഭയിൽ കോൺഗ്രസിന്റെ അംഗബലം പത്തിലൊന്നിൽ താഴെയായി. ഡി.എം.കെ, ടി.എം.സി, ജെ.ഡി.യു തുടങ്ങിയ മറ്റ് പാർട്ടികളുടെ ശക്തി 60 ശതമാനത്തിലധികം കുറഞ്ഞു. ചെറുപാർട്ടികൾക്ക് ഒരു പ്രതിനിധികൾ പോലുമില്ലാതൊയി. രാജ്യസഭയിലും പ്രധാന പ്രതിപക്ഷ കക്ഷികളുടെ അംഗബലം ഏറെ കുറഞ്ഞു.

TAGS :

Next Story