Quantcast

21 വര്‍ഷത്തിന് ശേഷം വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലെത്തിച്ച പഞ്ചാബി സുന്ദരി; ആരാണ് ഹര്‍നാസ് സന്ധു?

2000 മാർച്ച് 3 ന് പഞ്ചാബിലെ ചണ്ഡീഗഡിലാണ് ഹർനാസ് കൗർ സന്ധു ജനിച്ചത്

MediaOne Logo

Web Desk

  • Published:

    13 Dec 2021 7:08 AM GMT

21 വര്‍ഷത്തിന് ശേഷം വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലെത്തിച്ച പഞ്ചാബി സുന്ദരി; ആരാണ് ഹര്‍നാസ് സന്ധു?
X

ഒന്നും രണ്ടുമല്ല, നീണ്ട 21 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഇന്ത്യന്‍ സുന്ദരിയുടെ ശിരസില്‍ വിശ്വസുന്ദരി കിരീടം. ഹര്‍നാസ് കൗര്‍ സന്ധു എന്ന പഞ്ചാബി സ്വദേശിനിയിലൂടെ മിസ് യൂണിവേഴ്സ് പട്ടം ഇന്ത്യയിലേക്ക് എത്തുമ്പോള്‍ രാജ്യം അഭിമാനത്തില്‍ തിളങ്ങുകയാണ്. 'തിളങ്ങിക്കൊണ്ടിരിക്കുക, പ്രപഞ്ചം മുഴുവന്‍ നിങ്ങളുടേതാണ്' ഹര്‍നാസിന്‍റെ ഇന്‍സ്റ്റഗ്രാം ബയോയില്‍ കുറിച്ചതുപോലെ സുന്ദരി ഒരു നക്ഷത്രം പോലെ ശോഭിച്ചുകൊണ്ടിരിക്കുകയാണ്.

2000 മാർച്ച് 3 ന് പഞ്ചാബിലെ ചണ്ഡീഗഡിലാണ് ഹർനാസ് കൗർ സന്ധു ജനിച്ചത്. വളരെ ചെറുപ്പത്തില്‍ തന്നെ മോഡലിംഗ് രംഗത്തേക്ക് ചുവടുവച്ച ഹര്‍നാസ് 2017ല്‍ മിസ് ചണ്ഡീഗഡായി തെരഞ്ഞെടുക്കപ്പെട്ടു. ശിവാലിക് പബ്ലിക് സ്കൂളിൽ നിന്ന് ബിരുദം നേടിയ ഹര്‍നാസ് പിന്നീട് ഗവൺമെന്‍റ് ഫോർ ഗേൾസ് കോളേജില്‍ ഉപരിപഠനത്തിന് ചേര്‍ന്നു. 2018ല്‍ മിസ് മാക്സ് എമര്‍ജിംഗ് സ്റ്റാറായി തെരഞ്ഞെടുക്കപ്പെട്ടു.

2021 സെപ്റ്റംബർ 30-ന്, മുംബൈയിലെ ഹയാത്ത് റീജൻസി ഹോട്ടലിൽ നടന്ന മിസ് ദിവ 2021-ൽ ചണ്ഡിഗഡിനെ പ്രതിനിധീകരിച്ച് കിരീടം ചൂടി. പാചകം, നൃത്തം,യാത്രകള്‍ എന്നിവയാണ് ഹര്‍നാസിന്‍റെ ഹോബികള്‍, പ്രിയങ്ക ചോപ്രയും ഷാരൂഖ് ഖാനുമാണ് ഇഷ്ടതാരങ്ങള്‍. മാതൃഭാഷയായ പഞ്ചാബിയില്‍ കവിതകള്‍ എഴുതാന്‍ ഇഷ്ടപ്പെടുന്ന ഹര്‍നാസ് നല്ലൊരു ഗായികയും മിമിക്രിക്കാരിയുമാണ്. യാര ദിയാൻ പൂ ബാരൻ', 'ബായ് ജി കുട്ടാങ്കേ' തുടങ്ങിയ ഏതാനും പഞ്ചാബി ചിത്രങ്ങളിലും ഹര്‍നാസ് അഭിനയിച്ചിട്ടുണ്ട്.

TAGS :

Next Story