Quantcast

മധ്യപ്രദേശില്‍ യുവതിയെ വസ്ത്രമുരിഞ്ഞ് മര്‍ദിച്ചു, തെരുവിലൂടെ നടത്തിച്ചു; നാല് സ്ത്രീകള്‍ അറസ്റ്റില്‍

ഹോളി ആഘോഷത്തിനിടെ ഉണ്ടായ സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    28 March 2024 4:41 AM GMT

Woman stripped
X

പ്രതീകാത്മക നീക്കം

ഇന്‍ഡോര്‍: മധ്യപ്രദേശ് ഇന്‍ഡോര്‍ ജില്ലയിലെ ഗ്രാമത്തില്‍ 30കാരിയെ വസ്ത്രമുരിഞ്ഞ ശേഷം തെരുവിലൂടെ നടത്തിച്ചു. യുവതിയെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. സംഭവത്തില്‍ നാല് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഹോളി ആഘോഷത്തിനിടെ ഉണ്ടായ സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഗൗതംപുര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബച്ചോറ ഗ്രാമത്തിൽ വെച്ച് തിങ്കളാഴ്ച നാല് സ്ത്രീകൾ യുവതിയെ വീട്ടിൽ നിന്ന് വലിച്ചിറക്കി മർദിക്കുകയും പൊതുസ്ഥലത്ത് നഗ്നയാക്കി അപമാനിക്കുകയും ചെയ്തുവെന്ന് പൊലീസ് സൂപ്രണ്ട് (റൂറൽ) സുനിൽ മേത്ത പറഞ്ഞു. മേത്ത ബുധനാഴ്ച ഗ്രാമം സന്ദര്‍ശിച്ചിരുന്നു. ഗ്രാമത്തില്‍ ഇപ്പോള്‍ സമാധാനന്തരീക്ഷം നിലനില്‍ക്കുന്നതായും അതിക്രമത്തിനിരയായ യുവതി മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങിയതായും പൊലീസ് കൂട്ടിച്ചേര്‍ത്തു. പ്രതികളിലൊരാളായ സ്ത്രീയും ഭര്‍തൃമാതാവും തമ്മിലുള്ള പ്രശ്നത്തിന് കാരണം അതിക്രമത്തിനിരയായ യുവതിയാണെന്ന സംശയമാണ് പ്രശ്നത്തില്‍ കലാശിച്ചത്. തന്നെ അറിയിക്കാതെ യുവതി ഭര്‍തൃമാതാവിനെ മന്ദ്‌സൗറിലേക്ക് കൊണ്ടുപോയതായും പ്രതി ആരോപിക്കുന്നു. സംഭവത്തിന്‍റെ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

TAGS :

Next Story