Quantcast

മുതീഉര്‍ റഹ്‍മാന്‍ നിസാമിയുടെ വധശിക്ഷ; പാകിസ്താനില്‍ പ്രക്ഷോഭം

MediaOne Logo

admin

  • Published:

    16 May 2016 11:05 AM GMT

മുതീഉര്‍ റഹ്‍മാന്‍ നിസാമിയുടെ വധശിക്ഷ; പാകിസ്താനില്‍ പ്രക്ഷോഭം
X

മുതീഉര്‍ റഹ്‍മാന്‍ നിസാമിയുടെ വധശിക്ഷ; പാകിസ്താനില്‍ പ്രക്ഷോഭം

ബംഗ്ളാദേശിലെ ജമാഅത്തെ ഇസ്ലാമി നേതാവ് മുതീഉര്‍റഹ്മാന്‍ നിസാമിയുടെ വധശിക്ഷ ശരിവെച്ച സുപ്രീംകോടതി നടപടിയില്‍ പ്രതിഷേധിച്ച് പാകിസ്താനില്‍ പ്രക്ഷോഭം.

ബംഗ്ളാദേശിലെ ജമാഅത്തെ ഇസ്ലാമി നേതാവ് മുതീഉര്‍റഹ്മാന്‍ നിസാമിയുടെ വധശിക്ഷ ശരിവെച്ച സുപ്രീംകോടതി നടപടിയില്‍ പ്രതിഷേധിച്ച് പാകിസ്താനില്‍ പ്രക്ഷോഭം. കറാച്ചിയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ നൂറ് കണക്കിന് ആളുകളാണ് പങ്കെടുത്തത്.

ബംഗ്ളാദേശ് വിമോചനകാലത്തെ യുദ്ധക്കുറ്റങ്ങള്‍ ആരോപിച്ചാണ് മുതീഉര്‍ റഹ്മാന്‍ നിസാമിയെ അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണല്‍ വധശിക്ഷക്ക് വിധിച്ചത്. വധശിക്ഷക്കെതിരെ 72കാരനായ ഇദ്ദേഹം നല്‍കിയ ഹരജി കഴിഞ്ഞദിവസം ബംഗ്ലാദേശ് സുപ്രീംകോടതി തള്ളികൊണ്ട് വധശിക്ഷ ശരിവെക്കുകയും ചെയ്തിരുന്നു. ഈ നടപടിയില്‍ പ്രതിഷേധിച്ചാണ് നൂറ് കണക്കിന് വരുന്ന ജമാഅത്ത് പ്രവര്‍ത്തകര്‍ പാകിസ്തനില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ബംഗ്ലാദേശില്‍ യുദ്ധക്കുറ്റം ചുമത്തി വധശിക്ഷക്ക് വിധിക്കുന്ന ജമാഅത്ത് നേതാക്കളില്‍ ഏറ്റവും ഒടുവിലത്തെയാളാണ് മുതീഉര്‍റഹ്മാന്‍. പ്രക്ഷോഭങ്ങള്‍ കണക്കിലെടുത്ത് ശക്തമായ സുരക്ഷ ബംഗ്ലാദേശിലും ഒരുക്കിയിട്ടുണ്ട്.

TAGS :

Next Story