Quantcast

റഷ്യക്കെതിരെ സിറിയന്‍‌ പൌരന്മാരുടെ പ്രതിഷേധം

MediaOne Logo

Ubaid

  • Published:

    13 Dec 2016 10:31 PM IST

റഷ്യക്കെതിരെ സിറിയന്‍‌ പൌരന്മാരുടെ പ്രതിഷേധം
X

റഷ്യക്കെതിരെ സിറിയന്‍‌ പൌരന്മാരുടെ പ്രതിഷേധം

സിറിയയിലെ ഏതൊരു സാധാരണക്കാരന്‍റെയും വികാരമാണ് ജനീവയിലെ റഷ്യന്‍ നയതന്ത്ര ഓഫീസിന് മുന്നിലെ പ്രതിഷേധത്തില്‍ മുദ്രാവാക്യമായി ഉയര്‍ന്നത്.

സിറിയയില്‍‌ സിവിലിയന്‍സിനെ കൂട്ടക്കുരുതി നടത്തുന്നതില്‍ പ്രധാന ഉത്തരവാദിയെന്നാരോപിച്ച് റഷ്യക്കെതിരെ സിറിയന്‍‌ പൌരന്മാരുടെ പ്രതിഷേധം. ജനീവയിലെ റഷ്യന്‍ നയതന്ത്ര ഓഫീസിന് മുമ്പിലാണ് സിറിയന്‍ പ്രവാസികള്‍ ശക്തമായ പ്രതിഷേധസംഘമം നടത്തിയത്.

സിറിയയിലെ ഏതൊരു സാധാരണക്കാരന്‍റെയും വികാരമാണ് ജനീവയിലെ റഷ്യന്‍ നയതന്ത്ര ഓഫീസിന് മുന്നിലെ പ്രതിഷേധത്തില്‍ മുദ്രാവാക്യമായി ഉയര്‍ന്നത്. സിറിയന്‍ പ്രസിഡണ്ടും കൂട്ടക്കുരുതിക്ക് പിന്തുണ നല്‍കുന്ന റഷ്യന്‍ പ്രസിഡണ്ട് പുടിനും ഭീകരവാദികളാണെന്ന പ്ലക്കാഡുമേന്തിയായിരുന്നു പ്രതിഷേധം. ആയിരക്കണക്കിന് സാധാരണക്കാരെ കൊന്നുതള്ളുന്നതില്‍ പ്രധാന ഉത്തരവാദിത്വം റഷ്യക്കാണെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. റഷ്യയുടെ പിന്തുണയില്ലായിരുന്നെങ്കില്‍ ബഷാറുല്‍ അസദിന്റെ അക്രമങ്ങള്‍ ഇതിനകം അവസാനിക്കുമായിരുന്നുവെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

TAGS :

Next Story