Quantcast

ബലാത്സംഗം: ഇരയെ പ്രതി വിവാഹം ചെയ്താല്‍ ശിക്ഷയില്ല; വിവാദ ബില്‍ തുര്‍ക്കി പിന്‍വലിച്ചു

MediaOne Logo
ബലാത്സംഗം: ഇരയെ പ്രതി വിവാഹം ചെയ്താല്‍ ശിക്ഷയില്ല; വിവാദ ബില്‍ തുര്‍ക്കി പിന്‍വലിച്ചു
X

ബലാത്സംഗം: ഇരയെ പ്രതി വിവാഹം ചെയ്താല്‍ ശിക്ഷയില്ല; വിവാദ ബില്‍ തുര്‍ക്കി പിന്‍വലിച്ചു

ബില്‍ പിന്‍വലിച്ചതായി പ്രധാനമന്ത്രി ബിന്‍അലി യില്‍ദിരിം ആണ് അറിയിച്ചത്.

വിവാദമായ ബില്‍ തുര്‍ക്കി സര്‍ക്കാര്‍ പിന്‍വലിച്ചു. ബാലപീഡനക്കേസിലെ പ്രതികള്‍ ഇരകളെ വിവാഹം ചെയ്താല്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കും എന്നതായിരുന്നു ബില്ലിലെ വ്യവസ്ഥ. ബില്‍ പിന്‍വലിച്ചതായി പ്രധാനമന്ത്രി ബിന്‍അലി യില്‍ദിരിം ആണ് അറിയിച്ചത്.

രാജ്യത്ത് ബലാത്സംഗങ്ങള്‍ വര്‍ധിപ്പിക്കുകയും ബാലവിവാഹം പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന വിമര്‍ശമുയര്‍ന്ന പശ്ചാത്തലത്തിലാണ് തുര്‍ക്കി സര്‍ക്കാര്‍ ബില്ലില്‍ നിന്ന് പിന്‍മാറിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം കഴിച്ചതിന്റെ പേരില്‍ ജയിലുകളില്‍ കഴിയുന്നവരെ മാപ്പുനല്‍കി വിട്ടയക്കാനുള്ള നിര്‍ദേശമാണ് പിന്‍വലിക്കുന്നതെന്ന് പ്രധാനമന്ത്രി ബിന്‍അലി യില്‍ദിരിം അറിയിച്ചു. ബില്ലിനെതിരെ രാജ്യത്ത് വലിയ പ്രക്ഷോഭങ്ങളാണ് ഉണ്ടായത്. ബില്‍ ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. ബില്ലിന് അനുമതി നല്‍കരുതെന്ന് യുഎന്നും വിഷയം പരിഹരിക്കണമെന്ന് പ്രസിഡന്റ് റജബ് ത്വയ്ബ് ഉര്‍ദുഖാനും ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് നിലവിലുള്ള നിയമപ്രകാരം 18 വയസിനു താഴയുള്ള പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ നിയമവിരുദ്ധമാണ്.

Next Story