Quantcast

അല്‍ നുസ്റ ഫ്രണ്ട് അല്‍ഖായ്ദയുമായി വേര്‍പിരിഞ്ഞു

MediaOne Logo

Jaisy

  • Published:

    21 Feb 2017 2:12 PM GMT

അല്‍ നുസ്റ ഫ്രണ്ട് അല്‍ഖായ്ദയുമായി വേര്‍പിരിഞ്ഞു
X

അല്‍ നുസ്റ ഫ്രണ്ട് അല്‍ഖായ്ദയുമായി വേര്‍പിരിഞ്ഞു

അല്‍നുസ്റ ഫ്രണ്ട് ഇനിമുതല്‍ ജബത് അല്‍ ഷാം എന്ന പേരിലായിരിക്കും അറിയപ്പെടുക

സിറിയന്‍ തീവ്രവാദ ഗ്രൂപ്പായ അല്‍ നുസ്റ ഫ്രണ്ട് അല്‍ഖായ്ദയുമായി വേര്‍പിരിഞ്ഞു. അല്‍നുസ്റ ഫ്രണ്ട് ഇനിമുതല്‍ ജബത് അല്‍ ഷാം എന്ന പേരിലായിരിക്കും അറിയപ്പെടുക. ഗ്രൂപ്പ് നേതാവ് അബു മുഹമ്മദ് അല്‍ ജൊലാനി പ്രത്യേക വീഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്..

സിറിയന്‍ സര്‍ക്കാരിനെതിരായ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് അല്‍ഖായ്ദയില്‍ നിന്ന് വേര്‍പിരിഞ്ഞ് ജബത് ഫത്ത് അല്‍ ഷാം രൂപീകരിക്കുന്നതെന്ന്അല്‍ നുസ്റ ഫ്രണ്ട് നേതാവ് അബു മുഹമ്മദ് അല്‍ ജൊലാനി അറിയിച്ചു. സിറിയയിലെ വിമത ഗ്രൂപ്പായിരിക്കും ജബത് ഫത്ത് അല്‍ ഷാം.

പുതിയ ഗ്രൂപ്പിനെ അല്‍ ഖായ്ദ സ്വാഗതം ചെയ്തു. സിറിയന്‍ സര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ ജബത് ഫത്ത് അല്‍ ഷാമിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാവുമെന്നും അല്‍ഖായ്ദ നേതാവ് അയ്മാന്‍ അല്‍സവാഹിരി അറിയിച്ചു.

അലപ്പോയിലും ദമാസ്കസിലും നടന്ന ബോംബാക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് 2012 മുതല്‍ അല്‍ നുസ്റ ഫ്രണ്ട് സാന്നിധ്യം അറിയിച്ചത്. അല്‍ നുസ്റ ഫ്രണ്ടിനെ തീവ്രവാദ ഗ്രൂപ്പായി റഷ്യയും യുഎസും പ്രഖ്യാപിക്കുകയും യുഎന്‍ ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു.

TAGS :

Next Story