Quantcast

ഫലസ്തീന്‍ ബാലനെ ഇസ്രയേല്‍ പട്ടാളം വെടിവെച്ചു കൊന്നു

MediaOne Logo

Alwyn

  • Published:

    21 Feb 2017 3:18 PM IST

ഫലസ്തീന്‍ ബാലനെ ഇസ്രയേല്‍ പട്ടാളം വെടിവെച്ചു കൊന്നു
X

ഫലസ്തീന്‍ ബാലനെ ഇസ്രയേല്‍ പട്ടാളം വെടിവെച്ചു കൊന്നു

അഭയാര്‍ഥി ക്യാമ്പിലുണ്ടായ സംഘര്‍ഷത്തിനൊടുവില്‍ ഫലസ്തീന്‍ ബാലനെ ഇസ്രയേല്‍ പട്ടാളം വെടിവെച്ചു കൊന്നു.

അഭയാര്‍ഥി ക്യാമ്പിലുണ്ടായ സംഘര്‍ഷത്തിനൊടുവില്‍ ഫലസ്തീന്‍ ബാലനെ ഇസ്രയേല്‍ പട്ടാളം വെടിവെച്ചു കൊന്നു. വെസ്റ്റ് ബാങ്കിലാണ് സംഭവം. റെയ്‍ഡിനെത്തിയ ഇസ്രയേല്‍ സേനയും അഭയാര്‍ഥികളും തമ്മിലെ സംഘര്‍ഷത്തില്‍ 40 പേര്‍ക്ക് പരിക്കുമുണ്ട്.

പതിനായിരത്തോളം ഫലസ്തീനികള്‍ താമസിക്കുന്നുണ്ട് വെസ്റ്റ് ബാങ്കിലെ ഹെബ്രോണ്‍ അഭയാര്‍ഥി ക്യാമ്പില്‍. ഇവിടെ ആയുധമുണ്ടോയെന്ന് പരിശോധിക്കാന്‍ ഇസ്രയേല്‍ സൈനിക വ്യൂഹം എത്തിയതോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. അല്‍ ഫവ്വാര്‍ എന്ന ക്യാമ്പിലെ വീടുവീടാന്തരം പട്ടാളം കയറി ഇറങ്ങിയതോടെ പ്രതിഷേധം ശക്തമായി. ചിലരെ പട്ടാളം കയ്യേറ്റം ചെയ്തതോടെ കല്ലേറ് തുടങ്ങി. ഇതിനിടയിലാണ് ഒരു ബാലനെ വെടിവെച്ച് കൊന്നത്. പ്രതിഷേധക്കാരെ പിരിച്ച് വിടാന്‍ പട്ടാളം 22 തവണ കണ്ണീര്‍വാതകവും പ്രയോഗിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇസ്രയേല്‍ കയ്യേറ്റിയ വെസ്റ്റ് ബാങ്കിലാണ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്.

TAGS :

Next Story