Quantcast

സൊമാലിയന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം ചാവേറാക്രമണം

MediaOne Logo

Alwyn

  • Published:

    28 Feb 2017 3:19 PM GMT

സൊമാലിയന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം ചാവേറാക്രമണം
X

സൊമാലിയന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം ചാവേറാക്രമണം

സ്ഫോടനത്തിന്റെ ഉത്തരവാദിത്തം അല്‍ ഖാഇദയുമായി ബന്ധമുള്ള അല്‍ ഷബാബ് ഏറ്റെടുത്തു.

സൊമാലിയയില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം ചാവേറാക്രമണം. സ്ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം അല്‍ ഖാഇദയുമായി ബന്ധമുള്ള അല്‍ ഷബാബ് ഏറ്റെടുത്തു.

സൊമാലിയന്‍ പ്രസിഡന്റിന്റെ മൊഗാദിഷുവിലെ കൊട്ടാരത്തിന് സമീപമാണ് ചാവേറാക്രമണമുണ്ടായത്. സ്ഫോടനത്തില്‍ രണ്ട് ഹോട്ടലുകള്‍ ഭാഗികമായി തകര്‍ന്നു. സര്‍ക്കാര്‍ സൈനികരുള്‍പ്പെടെ 10ഓളം പേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഭവസ്ഥലത്തുനിന്ന് സ്ഫോടനത്തിന് പിന്നാലെ വെടിയൊച്ചകളും കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

അല്‍ ഖാഇദയുമായി ബന്ധമുള്ള അല്‍ ഷബാബ് എന്ന സംഘടന സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഹോട്ടലിന് നേരെ ഇതിനുമുന്‍പും ആക്രമണങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരിയിലുണ്ടായ ആക്രമണത്തില്‍ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. ഈ വര്‍ഷം ഫെബ്രുവരിയിലുണ്ടായ ഇരട്ടസ്ഫോടനങ്ങളില്‍ 14 പേരും കൊല്ലപ്പെട്ടു. രണ്ട് ആക്രമണങ്ങളുടെയും ഉത്തരവാദിത്തം അല്‍ ഷബാബ് ഏറ്റെടുത്തിരുന്നു. സെപ്തംബര്‍, ഒക്ടോബറിലുമായി സൊമാലിയയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ആക്രമണങ്ങളെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

TAGS :

Next Story