Quantcast

കാണാതായ മക്കളെ കണ്ടെത്തുന്നതിന് സഹായം ആവശ്യപ്പെട്ട് ഒരുകൂട്ടം അമ്മമാര്‍

MediaOne Logo

Rupesh Kumar

  • Published:

    11 March 2017 12:03 PM IST

കാണാതായ മക്കളെ കണ്ടെത്തുന്നതിന് സഹായം ആവശ്യപ്പെട്ട് ഒരുകൂട്ടം അമ്മമാര്‍
X

കാണാതായ മക്കളെ കണ്ടെത്തുന്നതിന് സഹായം ആവശ്യപ്പെട്ട് ഒരുകൂട്ടം അമ്മമാര്‍

മെക്സിക്കോയില്‍ നിന്നും അമേരിക്കയിലേക്കുള്ള കുടിയേറ്റ മധ്യേ കണാതായ കുട്ടികളെ കണ്ടെത്തണമെന്നാണ് ഈ അമ്മമാരുടെ ആവശ്യം


കുടിയേറ്റകാലത്ത് കാണാതായ മക്കളെ കണ്ടെത്തുന്നതിന് സഹായം ആവശ്യപ്പെട്ട് ഒരുകൂട്ടം അമ്മമാര്‍. മെക്സികോയില്‍ നിന്നും അമേരിക്കയിലേക്കുള്ള പാലായനത്തിനിടെ കാണാതായ മക്കളെ കണ്ടെത്തുന്നതിനുള്ള സഹായമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

മെക്സിക്കോയില്‍ നിന്നും അമേരിക്കയിലേക്കുള്ള കുടിയേറ്റ മധ്യേ കണാതായ കുട്ടികളെ കണ്ടെത്തണമെന്നാണ് ഈ അമ്മമാരുടെ ആവശ്യം. ഇതിനായാണ് ഇവര്‍ ഒത്തു ചേര്‍ന്നതും. മക്കളുടെ ഫോട്ടോകള്‍ കൈയിലേന്തിയായിരുന്നു അമ്മമാര്‍ എത്തിയത്. കുട്ടികള്‍ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നെങ്കിലും അറിയണമെന്നായിരുന്നു ഇവരുടെ ആവശ്യം. മക്കളെ ലഭിക്കുമെന്ന പ്രതീക്ഷയാണ് തങ്ങളെ ഇവിടെകൊണ്ടെത്തിച്ചതെന്നും ഇവര്‍ പറയുന്നു.

മെക്സികോയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാലായിരത്തോളം കിലോമീറ്റര്‍ താണ്ടിയാണ് ഇവര്‍ അമേരിക്കയിലേക്ക് കുടിയേറുന്നത്. നല്ല ജീവിതം മാത്രം ലക്ഷ്യമാക്കിയാണ് ഇവരുടെ കുടിയേറല്‍. അതിനിടയിലാണ് ഇത്തരത്തിലുള്ള ദുരിതങ്ങളും ഇവരെ വേട്ടയാടുന്നത്.

TAGS :

Next Story