Quantcast

ദക്ഷിണ സുഡാനില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷം; 272 പേര്‍ കൊല്ലപ്പെട്ടു

MediaOne Logo

Alwyn

  • Published:

    2 May 2017 3:55 PM GMT

ദക്ഷിണ സുഡാനില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷം; 272 പേര്‍ കൊല്ലപ്പെട്ടു
X

ദക്ഷിണ സുഡാനില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷം; 272 പേര്‍ കൊല്ലപ്പെട്ടു

സര്‍ക്കാര്‍ സൈന്യവും വിമതരും നടത്തിയ ഏറ്റുമുട്ടലില്‍ 272 പേര്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു.

ദക്ഷിണ സുഡാന്‍ തലസ്ഥാനമായ ജുബയില്‍ സംഘര്‍ഷം തുടരുന്നു. സര്‍ക്കാര്‍ സൈന്യവും വിമതരും നടത്തിയ ഏറ്റുമുട്ടലില്‍ 272 പേര്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരില്‍ 33 സാധാരണക്കാരും ഉള്‍പ്പെടും. പ്രസിഡന്റ് സല്‍വ കീറിനെ പിന്തുണക്കുന്ന സൈന്യവും വൈസ് പ്രസിഡന്റ് റീക്ക് മക്കറിനെ പിന്താങ്ങുന്ന പട്ടാളക്കാരും തമ്മില്‍ ഏതാനും നാളുകളായി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. റീക്ക് മക്കറിന്റെ വീടിന് നേരെയും ആക്രമണം ഉണ്ടായതായി മക്കറിന്റെ വക്താവ് അറിയിച്ചു. 2013ല്‍ വിമത നേതാവ് റീക്ക് മക്കറിനെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കിയതില്‍ രാജ്യത്തിന്റെ പലഭാഗത്ത് പ്രതിഷേധം തുരുന്നുണ്ട്. രണ്ട് വര്‍ഷത്തിന് ശേഷം നിലവില്‍ വന്ന സമാധാന ഉടമ്പടി ആഗസ്തില്‍ അവസാനിച്ചു. ഏപ്രിലില്‍ മക്കാര്‍ ജുബയില്‍ തിരിച്ചെത്തിയതോടെ ആഭ്യന്തരസംഘര്‍ഷം അവസാനിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും പ്രശ്നം വീണ്ടും വഷളായി. ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള പോരാട്ടത്തില്‍ സിവിലിയന്‍മാര്‍ ഉള്‍പ്പടെ നിരവധി പേര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനാല്‍ ജനങ്ങളോട് വീടുകളില്‍‌ തന്നെ കഴിയണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജുബയിലേക്കുള്ള വിമാനസര്‍വ്വീസുകള്‍ പിന്‍വലിച്ചതായി കെനിയ എയര്‍വേസ് അറിയിച്ചു. കലാപത്തെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ച വിമാനത്താവളത്തിന് പരിസരത്ത് വെടിവെപ്പും ബോംബേറും റിപ്പോര്‍ട്ട് ചെയ്തു.

TAGS :

Next Story