Quantcast

ബ്രിട്ടനോടും യൂറോപ്യന്‍ യൂണിയനോടും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഐ.എം.എഫ്

MediaOne Logo

Ubaid

  • Published:

    21 May 2017 1:06 AM GMT

ബ്രിട്ടനോടും യൂറോപ്യന്‍ യൂണിയനോടും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഐ.എം.എഫ്
X

ബ്രിട്ടനോടും യൂറോപ്യന്‍ യൂണിയനോടും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഐ.എം.എഫ്

ഹിതപരിശോധന നടത്തി യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിടാന്‍ ബ്രിട്ടന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് യൂണിയനും ബ്രിട്ടനും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന ആവശ്യവുമായി ഐ.എം.എഫ് രംഗത്ത് വന്നത്.

ബ്രിട്ടനോടും യൂറോപ്യന്‍ യൂണിയനോടും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്‍റര്‍നാഷണല്‍‌ മോണിറ്ററി ഫണ്ട് ആവശ്യപ്പെട്ടു. ഹിതപരിശോധനയെത്തുടര്‍ന്ന് യൂറോപ്യന്‍ യൂണിയനില്‍നിന്നും പുറത്തുപോവാന്‍ ബ്രിട്ടന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഐ.എം.എഫിന്‍റെ പ്രസ്താവന.

ഹിതപരിശോധന നടത്തി യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിടാന്‍ ബ്രിട്ടന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് യൂണിയനും ബ്രിട്ടനും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന ആവശ്യവുമായി ഐ.എം.എഫ് രംഗത്ത് വന്നത്. ലളിതമായി സുരക്ഷിത മാറ്റം ഉറപ്പുവരുത്താന്‍ ഇത് അനിവാര്യമാണെന്നും ഐ.എം.എഫ് ചൂണ്ടിക്കാട്ടി.

ട്രാന്‍സ്-പുതിയ തീരുമാനത്തെ തങ്ങള്‍ ബഹുമാനിക്കുന്നു. കേന്ദ്രബാങ്ക് ഗവര്‍ണറുടെയും സാമ്പത്തികകാര്യ അധികൃതരുടെയും പ്രസ്താവനകള്‍ ആശ്വാസം പകരുന്നുണ്ട്. കഴിയുന്നവിധം സഹായിക്കാന്‍ഞങ്ങള്‍ തയാറാണ്. ഞങ്ങളുടെ അംഗത്വം നല്ല സഹകരണത്തിലാവും. മാറ്റങ്ങള്‍ എളുപ്പമാക്കാന്‍‌ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

യൂറോപ്യന്‍ യൂണിയനും യുകെക്കുമിടയിലെ സാമ്പത്തിക ബന്ധം സുദൃഢമാക്കുന്നതിന് സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് അധികൃതരോട് ഐ.എം.എഫ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ വ്യക്തത വരുത്തണമെന്നും ലഗാര്‍ഡ് കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story