Quantcast

വെനസ്വേലന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കാരക്കാസ് ഗവര്‍ണര്‍

MediaOne Logo

admin

  • Published:

    28 May 2017 10:25 PM GMT

വെനസ്വേലന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കാരക്കാസ് ഗവര്‍ണര്‍
X

വെനസ്വേലന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കാരക്കാസ് ഗവര്‍ണര്‍

വെനസ്വേല പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മദുറോയെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കാരക്കാസ് ഗവര്‍ണര്‍

വെനസ്വേല പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മദുറോയെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കാരക്കാസ് ഗവര്‍ണര്‍. പ്രതിപക്ഷത്തിന്റെ കളികള്‍ ശുദ്ധ തെമ്മാടിത്തരമാണെന്ന് തലസ്ഥാനമായ കാരക്കാസിന്റെ ഗവര്‍ണര്‍ ജോര്‍ജ് റോഡ്രിഗ്രസ് പ്രസ്താവിച്ചു. വെനസ്വേലയിലെ സോഷ്യലിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്തെ പ്രതിപക്ഷം നടത്തുന്നതെന്ന് നേരത്തെ തന്നെ ആരോപണമുണ്ട്.

കാരക്കാസില്‍ സുപ്രിം കോര്‍ട്ട് ഓഫ് ജസ്റ്റിസില്‍ സംസാരിക്കവെയാണ് ഗവര്‍ണര്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്. പ്രതിപക്ഷം ശുദ്ധ തെമ്മാടിത്തരമാണ് രാജ്യത്ത് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് കാരക്കാസ് ഗവര്‍ണര്‍ ജോര്‍ജ് റോഡ്രിഗ്രസ് പറഞ്ഞു. ജനങ്ങളുടെ ഭരണ ഘടനാ പരമായ അവകാശം സംരക്ഷിക്കപ്പെടണമെന്നും കാരക്കാസ് ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു. രാജ്യത്തെ ജനങ്ങളോടും അന്താരാഷ്ട്ര സമൂഹത്തോടും കള്ളം പറയുന്നത് പ്രതിപക്ഷം അവസാനിപ്പിക്കണമെന്നും കാരക്കാസ് ഗവര്‍ണര്‍ ആവശ്യപ്പട്ടു. പ്രസിഡന്റിനെ തിരിച്ചുവിളിക്കാനുള്ള പ്രതിപക്ഷ നീക്കം വിജയിച്ചാല്‍ ഈ വര്‍ഷം തന്നെ വെനസ്വലേയില്‍‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും. എന്നാല്‍ അടുത്തവര്‍ഷത്തേക്ക് തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയാണെങ്കില്‍ മദുറോക്ക് പകരം വൈസ്‍ പ്രസിഡന്റ് വെനസ്വേലയുടെ പ്രസിഡന്റാവും.

TAGS :

Next Story