Quantcast

ഇ.യു വിഷയത്തില്‍ ബ്രിട്ടനില്‍ ഇനിയൊരു പുനഃപരിശോധന വേണ്ടെന്ന് സ്റ്റീഫന്‍ ക്രബ്ബ്

MediaOne Logo

Ubaid

  • Published:

    28 May 2017 2:50 PM IST

ഇ.യു വിഷയത്തില്‍ ബ്രിട്ടനില്‍ ഇനിയൊരു പുനഃപരിശോധന വേണ്ടെന്ന് സ്റ്റീഫന്‍ ക്രബ്ബ്
X

ഇ.യു വിഷയത്തില്‍ ബ്രിട്ടനില്‍ ഇനിയൊരു പുനഃപരിശോധന വേണ്ടെന്ന് സ്റ്റീഫന്‍ ക്രബ്ബ്

ഡേവിഡ് കാമറണിന് ശേഷം പ്രധാനമന്ത്രി സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ച് ആദ്യം രംഗത്തെത്തിയ നേതാവാണ് ക്രബ്ബ്

ഇ.യു വിഷയത്തില്‍ ബ്രിട്ടനില്‍ ഇനിയൊരു പുനഃപരിശോധന വേണ്ടെന്ന് കണ്‍സെര്‍വേറ്റീവ് പാര്‍ട്ടി നേതാവ് സ്റ്റീഫന്‍ ക്രബ്ബ്. ഇയുവിഷയത്തില്‍ വീണ്ടും ഹിത പരിശോധന വേണമെന്ന് രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്ന പശ്ചാത്തലത്തിലാണ് ക്രബ്ബിന്റെ പ്രതികരണം. ഡേവിഡ് കാമറണിന് ശേഷം പ്രധാനമന്ത്രി സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ച് ആദ്യം രംഗത്തെത്തിയ നേതാവാണ് ക്രബ്ബ്.

ഡേവിഡ് കാമറണിന്റെ പിന്‍ഗാമിയായി ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന നേതാവാണ് സ്റ്റീഫന്‍ ക്രാബ്. കഴിഞ്ഞയാഴ്ച നടന്ന ഹിത പരിശോധനയില്‍ യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ തുടരണമെന്ന പക്ഷക്കാരനായിരുന്നു സ്റ്റീഫന്‍ ക്രാബ്ബും. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇയു വിടണമെന്ന തീരുമാനം പുനപ്പരിശോധിക്കേണ്ടതില്ലെന്നും ഇക്കാര്യത്തില്‍ വീണ്ടുമൊരു ഹിതപരിശോധന വേണമോയെന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ലെന്നും സ്റ്റീഫന്‍ ക്രബ് പറഞ്ഞു.

കുടിയേറ്റ നയത്തില്‍ ബ്രിട്ടനുള്ള പരമാധികാരം തിരിച്ചുകൊണ്ടുവരുമെന്നും ക്രബ് വ്യക്തമാക്കി. കുടിയേറ്റം നിയന്ത്രിക്കുക, യൂറോപ്യന്‍ യൂണിയനുമായി അടുത്ത സാമ്പത്തിക ബന്ധം സൂക്ഷിക്കുക, യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ക്കു മുകളില്‍ ബ്രിട്ടന്‍റെ പരമാധികാരം സംരക്ഷിക്കുക എന്നീ

മൂന്ന് താക്കോല്‍ തത്വങ്ങള്‍ ബ്രക്സിറ്റ് വിജയകരമാക്കാന്‍ ബ്രിട്ടന്‍ പിന്തുടരണമെന്നും ക്രബ്ബ് നിര്‍ദേശിച്ചു. ഡേവിഡ് കാമറണ്‍ രാജിവെക്കുന്ന ഒഴിവിലേക്ക് പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചാല്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് ദേശീയ തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതയും സ്റ്റീഫന്‍ ക്രാബ് നിരാകരിച്ചു.

TAGS :

Next Story