വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ സേന നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു

വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ സേന നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു
ഇതോടെ ഒരു വര്‍ഷത്തിനിടെ മാത്രം കൊല്ലപ്പെടുന്ന ഫലസ്തീനികളുടെ എണ്ണം 230 ആയി.
വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ സേന നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചയാളെയാണ് വെടിവെച്ചുകൊന്നതെന്നാണ് ഇസ്രായേല്‍ ഭാഷ്യം. കഴിഞ്ഞ ദിവസവും ഇതേ കുറ്റമാരോപിച്ച് രണ്ട് ഫലസ്തീനികളെ ഇസ്രായേല്‍ സേന വെടിവെച്ച് കൊന്നിരുന്നു.
കിഴക്കന്‍ ജറൂസലമിലെ തിരക്കേറിയ ചെക്പോസ്റ്റിലാണ് ഫലസ്തീന്‍ യുവാവിനെ ഇസ്രായേല്‍ സേന വെടിവെച്ചു കൊന്നത്. ചെക്പോസ്റ്റില്‍ പരിശോധനക്കെത്തിയ പൊലീസിനെ കത്തിയുമായി ആക്രമിക്കാന്‍ ശ്രമിച്ച ആളെയാണ് വെടിവെച്ചതെന്നാണ് ഇസ്രായേല്‍ ഭാഷ്യം. അതേസമയം ചെക്പോസ്റ്റില്‍ നിന്നിരുന്ന ഫലസ്തീന്‍ യുവാവിനെ പ്രകോപനമില്ലാതെ വെടിവെക്കുകയായിരുന്നുവെന്ന് ഫലസ്തീനികള്‍ ആരോപിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച ഗസ്സ അതിര്‍ത്തിയിലും ഇതേ കുറ്റമാരോപിച്ച് രണ്ട്ഫലസ്തീന്‍ യുവാക്കളെ ഇസ്രായേല്‍ സേന വെടിവെച്ച് കൊന്നിരുന്നു. ഇതോടെ 2015 ഒക്ടോബര്‍ മുതല്‍ ആരംഭിച്ച സംഘര്‍ഷത്തില്‍ കൊല്ലപ്പെടുന്ന ഫലസ്തീനികളുടെ എണ്ണം 230 ആയി. 35 ഇസ്രായേലികളും ഈ കാലയളവില്‍ കൊല്ലപ്പെട്ടിരുന്നു. കിഴക്കന്‍ ജറൂസലമിലെ വെസ്റ്റ് ബാങ്കില്‍ 1967 മുതലാണ് ഇസ്രായേല്‍ അധിനിവേശമാരംഭിച്ചത്.
ഫലസ്തീനികളുടെ മണ്ണും വീടും കയ്യേറി കുടിയേറ്റ കേന്ദ്രങ്ങല്‍ പണിയുന്ന ഇസ്രായേല്‍ നടപടി അന്താരാഷ്ട്ര തലത്തില്‍ ഏറെ വിവാദമായിരുന്നു. സമാധാന ശ്രമങ്ങളില്‍ ഇസ്രായേല്‍ കൈക്കൊള്ളുന്ന നിഷേധാത്മക നിലപാടുകളും അനധികൃത കുടിയേറ്റ കേന്ദ്രങ്ങലുടെ വ്യാപനവും ഫലസ്തീനികളെ പ്രകോപിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
Adjust Story Font
16

