ധാക്ക ഭീകരാക്രമണം: പിന്നില്‍ രാജ്യത്തെ സായുധസംഘമെന്ന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി

ധാക്ക ഭീകരാക്രമണം: പിന്നില്‍ രാജ്യത്തെ സായുധസംഘമെന്ന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി
സംഘത്തിന് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമില്ലെന്നും ബംഗ്ലാദേശ് ആഭ്യന്തരമന്ത്രിയും പൊലീസ് മേധാവി വ്യക്തമാക്കി.

ധാക്കയില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ രാജ്യത്തെ സായുധ സംഘമാണെന്ന് ബംഗ്ലാദേശ്. സംഘത്തിന് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമില്ലെന്നും ബംഗ്ലാദേശ് ആഭ്യന്തരമന്ത്രിയും പൊലീസ് മേധാവി വ്യക്തമാക്കി. എന്നാല്‍ ഐഎസുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവരാണിവരെന്നും ആഭ്യന്തരമന്ത്രി അസദുസ്സമാന്‍ ഖാന്‍ പറഞ്ഞു.
എല്ലാ ബംഗ്ലാദേശികളും തീവ്രവാദത്തിനെതിരാണ്. തീര്‍ച്ചയായും ബംഗ്ലാദേശില്‍ നിന്നും തീവ്രവാദത്തിന്റെ വേരറുക്കും. ഐഎസ് എന്നത് ഒരു മുദ്രാവാക്യമാണ്. അതിന് നിലനില്‍പ്പില്ല. ഈ ഭീകരസംഘം അവരുമായി ബന്ധമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അതാണ് പ്രധാന കാര്യം. എല്ലാവരും ബംഗ്ലാദേശില്‍ വളര്‍ന്നവരാണ്. പുറംനാട്ടില്‍നിന്നുള്ളവര്‍ അല്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
എന്നാല്‍ പ്രതികളില്‍ 5 പേരെ നേരത്തെ പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചിരുന്നതായി പൊലീസ് മേധാവി ഷാഹിദുല്‍ ഹഖ് പറഞ്ഞു. ഇവര്‍ക്ക് അന്താരാഷ്ട്ര തീവ്രവാദബന്ധമുള്ളതായി സൂചന ലഭിച്ചിരുന്നു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സുരക്ഷ സംവിധാനങ്ങള്‍ ശക്തമാക്കിയതായും രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥരുമായി രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

