എടുത്ത ഫോട്ടോയൊന്ന് കാണിക്കൂ; ഐപാഡ് തട്ടിപ്പറിച്ച് ഡോള്‍ഫിന്‍

MediaOne Logo

Khasida

  • Published:

    28 Aug 2017 6:26 PM GMT

എടുത്ത ഫോട്ടോയൊന്ന് കാണിക്കൂ; ഐപാഡ് തട്ടിപ്പറിച്ച് ഡോള്‍ഫിന്‍
X

എടുത്ത ഫോട്ടോയൊന്ന് കാണിക്കൂ; ഐപാഡ് തട്ടിപ്പറിച്ച് ഡോള്‍ഫിന്‍

വീഡിയോ വൈറലാകുന്നു

Yesterday at SeaWorld Orlando I caught some footage you never see! A Dolphin lunged out and stole a ladies Ipad right out of her hand and then his other dolphin friends started splashing and soaking the entire crowd of people! A couple dolphins came towards me lunging up like they were going to try and take my camera too! This is hilarious and was crazy to see. Share and let everyone see this lol YouTube: DeklynKai

Publicado por Kuadiel Gomez em Segunda, 8 de agosto de 2016

ഫ്ലോറിഡയിലെ സീ വേള്‍ഡ് സന്ദര്‍ശകര്‍ക്ക് ഡോള്‍ഫിനുകളെ തൊടാനും ഫോട്ടോയെടുക്കാനും അനുവാദം നല്‍കുന്ന പാര്‍ക്കാണ്. അതുകൊണ്ടുതന്നെ സീ വേള്‍ഡ് സന്ദര്‍ശനത്തിനെത്തിയ യുവതികളിലൊരാള്‍ ഡോള്‍ഫിന്‍ കിടക്കുന്ന ടാങ്കിന് അടുത്ത് തന്നെ നിന്ന് ഡോള്‍ഫിന്റെ കളികള്‍ ഐപാഡില്‍ പകര്‍ത്തുകയായിരുന്നു. പെട്ടെന്നാണ് അത് സംഭവിച്ചത്.. ഡോള്‍ഫിനുകളിലൊരാള്‍ ഉയര്‍ന്ന വന്ന് യുവതിയുടെ കയ്യില്‍ നിന്ന് ഐ പാഡ് തട്ടിയെടുത്ത് വെള്ളത്തിലേക്ക് ഊളിയിട്ടു..

പെട്ടെന്നുള്ള പരിഭ്രമത്തില്‍ ടാങ്കിലേക്ക് കയ്യിട്ട യുവതിക്ക് ഐപാഡ് തിരിച്ചു കിട്ടി.. ഡോള്‍ഫിന്റെ അക്രമണത്തില്‍ പേടിച്ചു പോയ യുവതി തുടര്‍ന്ന് വേഗം സ്ഥലം കാലിയാക്കുകയാണുണ്ടായത്. പക്ഷേ പൂര്‍ണമായും വെള്ളത്തില്‍ വീണ ആ ഐപാഡ് ഇനി പ്രവര്‍ത്തിക്കുമോ എന്ന കാര്യം സംശയമാണ്.

ആ സമയത്ത് പാര്‍ക്കിലുണ്ടായിരുന്ന ക്വാദില്‍ ഗോമസ് എന്ന വ്യക്തി ദൃശ്യങ്ങള്‍ പകര്‍ത്തി ഫെയ്സ്ബുക്കിലും യൂട്യൂബിലും അപ്‌ലോഡ് ചെയ്യുകയായിരുന്നു.

TAGS :

Next Story