Quantcast

മുസ്‍ലിംകള്‍ക്കെതിരായ അതിക്രമത്തെ കൈകാര്യം ചെയ്യേണ്ടതെങ്ങനെ? യൂസര്‍ഗൈഡുമായി ഫ്രഞ്ച് കലാകാരി

MediaOne Logo

Khasida

  • Published:

    2 Sep 2017 7:37 AM GMT

മുസ്‍ലിംകള്‍ക്കെതിരായ അതിക്രമത്തെ കൈകാര്യം ചെയ്യേണ്ടതെങ്ങനെ? യൂസര്‍ഗൈഡുമായി ഫ്രഞ്ച് കലാകാരി
X

മുസ്‍ലിംകള്‍ക്കെതിരായ അതിക്രമത്തെ കൈകാര്യം ചെയ്യേണ്ടതെങ്ങനെ? യൂസര്‍ഗൈഡുമായി ഫ്രഞ്ച് കലാകാരി

ഒരിക്കലും ആക്രമിക്കാനോ അവഹേളിക്കാനോ ശ്രമിക്കുന്നയാളുമായി അനുരഞ്ജനത്തിന് ശ്രമിക്കരുത്..

ഇസ്‍‍ലാമോബിയയുടെ പേരില്‍ ലോകത്ത് മുസ്‍ലീംങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്.. പൊതുഇടങ്ങളിലും യാത്രകളിലും എയര്‍പോര്‍ട്ടിലും പേരിന്റെയും താടിയുടെയും പര്‍ദ്ദയുടെയും പേരില്‍ അവര്‍ അപമാനിക്കപ്പെടുന്നു.. ഇത്തരം അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ടായാല്‍ വെറും കാഴ്ചക്കാരായി മാറിനില്‍ക്കാതെ എങ്ങനെ ഇടപെടണമെന്ന് തന്റെ ചിത്രങ്ങളിലൂടെ കാണിച്ചുതരികയാണ് ഫ്രഞ്ച് ആര്‍ട്ടിസ്റ്റ് ആയ മോറില്‍. മുസ്‍ലിംകള്‍ക്കെതിരായ വിവേചനങ്ങളെയും അതിക്രമങ്ങളെയും എങ്ങനെ നേരിടണമെന്ന് വിശദീകരിക്കുന്ന ഒരു യൂസര്‍ ഗൈഡ് ആണ് മോറിലിന്റെ ചിത്രങ്ങള്‍.

ദ മിഡില്‍ ഈസ്റ്റേണ്‍ ഫെമിനിസ്റ്റിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് മോറില്‍ ഈ ഇല്യൂസ്‍ട്രേഷന്‍ തയ്യാറാക്കിയത്. ഇസ്‍ലാം മത വിശ്വാസിയായതിന്റെ പേരില്‍ ഒരാള്‍ പൊതുസമൂഹത്തില്‍ അപമാനിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ നാല് തരം ഇടപെടലുകളിലൂടെ ആ അവസ്ഥ നമുക്ക് എങ്ങനെ മാറ്റിയെടുക്കാനാകുമെന്ന് ചിത്രങ്ങളിലൂടെ മോറില്‍ വ്യക്തമാക്കുന്നു.

നാല് ഘട്ടങ്ങളിലൂടെയാണ് ഈ കാര്യത്തെ തന്റെ ചിത്രങ്ങളിലൂടെ അവര്‍ വിശദീകരിച്ചിരിക്കുന്നത്. അതില്‍ അവഹേളനത്തിന് ഇരയാകുന്ന വ്യക്തിക്കരികെ ചെന്ന് സൌഹൃദസംഭാഷണത്തിന് ശ്രമിക്കുകയെന്നതാണ് ആദ്യം ചെയ്യണ്ടത്... പിന്നെ ഇഷ്ടസിനിമയെകുറിച്ചോ, കാലാവസ്ഥയെ കുറിച്ചോ പറഞ്ഞ് സംസാരം നീട്ടിക്കൊണ്ടുപോകുക, മൂന്നാമതായി അവഹേളിക്കാന്‍ ശ്രമിക്കുന്ന വ്യക്തിയെ പൂര്‍ണമായും അവഗണിക്കുക... ആ വ്യക്തി പൂര്‍ണമായും സ്ഥലത്ത് നിന്ന് മാറിപ്പോകുന്നതുവരെ അവഹേളനത്തിന് ഇരയാക്കപ്പെട്ട വ്യക്തിയുമായി സംഭാഷണം തുടരുക.

സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന മോറിലിന്റെ പോസ്റ്റ് ചിലരെ പ്രകോപിപ്പിച്ചെങ്കിലും ഭൂരിപക്ഷവും അംഗീകരിക്കുകയാണുണ്ടായത്. ഒരിക്കലും ആക്രമിക്കാനോ അവഹേളിക്കാനോ ശ്രമിക്കുന്നയാളുമായി അനുരഞ്ജനത്തിന് ശ്രമിക്കരുത്.. അയാളെ അവഗണിക്കുകയാണ് വേണ്ടതെന്നും മോറില്‍ പറയുന്നു.

ആഗസ്റ്റ് 29 നാണ് തന്റെ ചിത്രത്തിന്റെ ഇംഗ്ലീഷ് രൂപം അവര്‍ പോസ്റ്റ് ചെയ്യുന്നത്. അടുത്ത ദിവസം ഇതിന്റെ ഫ്രഞ്ച് രൂപവും പോസ്റ്റ് ചെയ്തു.

AIDER UNE PERSONNE VICTIME DE HARCÈLEMENT ISLAMOPHOBE: un guide du témoin pour agir en 4 points. [FR] Bonjour! Je...

Được đăng bởi Maeril 30 Tháng 8 2016
TAGS :

Next Story