Quantcast

അര്‍മേനിയയില്‍ ഒരു വിഭാഗം പൊലീസ് സ്റ്റേഷന്‍ പിടിച്ചെടുത്തു

MediaOne Logo

admin

  • Published:

    4 Sep 2017 11:10 PM GMT

അര്‍മേനിയയില്‍ ഒരു വിഭാഗം പൊലീസ് സ്റ്റേഷന്‍ പിടിച്ചെടുത്തു
X

അര്‍മേനിയയില്‍ ഒരു വിഭാഗം പൊലീസ് സ്റ്റേഷന്‍ പിടിച്ചെടുത്തു

അര്‍മേനിയന്‍ തലസ്ഥാനമായ യെരേവാനിലാണ് സംഭവം

കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് അര്‍മേനിയയില്‍ ഒരു വിഭാഗം പൊലീസ് സ്റ്റേഷന്‍ പിടിച്ചെടുത്തു. ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. അര്‍മേനിയന്‍ തലസ്ഥാനമായ യെരേവാനിലാണ് സംഭവം. സ്റ്റേഷനകത്തേക്ക് തോക്കുമായെത്തിയ സംഘം പൊലീസുകാരേയും അകത്തുള്ളവരേയും ബന്ധികളാക്കി.

പ്രതിപക്ഷ നേതാവ് ജിറൈര്‍ സെഫീലിയിനെയും അനുയായികളേയും വിട്ടയക്കണമെന്നായിരുന്നു ആവശ്യം. ജനങ്ങളെ കലാപത്തിന് പ്രേരിപ്പിച്ചെന്നാണ് സെഫീലിയിനെതിരായ കേസ്. സ്റ്റേഷന്‍ വളഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിരവധി പേരെ പരിസരത്ത് നിന്നും കസ്റ്റഡിയിലെടുത്തു. സ്റ്റേഷനില്‍ നിന്നും രണ്ട് പേരെ മോചിപ്പിച്ചു. എട്ടു പേരാണ് ഇപ്പോള്‍ ബന്ദികളായുള്ളത്. അര്‍മേനിയ പ്രസിഡന്റ് രാജിവെക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടതായി പ്രാദേശിക ടിവികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു പൊലീസുകാരനെ സംഘം വെടിവെച്ചു കൊന്നതോടെ അക്രമികളുമായി ചര്‍ച്ചക്ക് ശ്രമം തുടരുകയാണ്. ഇതിനിടെ പ്രദേശത്തേക്കുള്ള റോഡുകളെല്ലാം പൊലീസ് തടഞ്ഞു.

TAGS :

Next Story