Quantcast

ഇന്ത്യ - യുഎസ് - ജപ്പാന്‍ നാവികാഭ്യാസം നിരീക്ഷിക്കാന്‍ ചൈന ചാരക്കപ്പല്‍ അയച്ചു

MediaOne Logo

admin

  • Published:

    17 Sep 2017 10:36 AM GMT

ഇന്ത്യ - യുഎസ് - ജപ്പാന്‍ നാവികാഭ്യാസം നിരീക്ഷിക്കാന്‍ ചൈന ചാരക്കപ്പല്‍ അയച്ചു
X

ഇന്ത്യ - യുഎസ് - ജപ്പാന്‍ നാവികാഭ്യാസം നിരീക്ഷിക്കാന്‍ ചൈന ചാരക്കപ്പല്‍ അയച്ചു

ഇന്ത്യയും യുഎസും ജപ്പാനും ചേര്‍ന്ന് നടത്തിയ സംയുക്ത നാവികാഭ്യാസം നിരീക്ഷിക്കാന്‍ ചൈന ചാരക്കപ്പല്‍ അയച്ചതായി ജപ്പാന്റെ വെളിപ്പെടുത്തല്‍.

ഇന്ത്യയും യുഎസും ജപ്പാനും ചേര്‍ന്ന് നടത്തിയ സംയുക്ത നാവികാഭ്യാസം നിരീക്ഷിക്കാന്‍ ചൈന ചാരക്കപ്പല്‍ അയച്ചതായി ജപ്പാന്റെ വെളിപ്പെടുത്തല്‍. പടിഞ്ഞാറന്‍ പസഫിക്കില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംയുക്ത നാവിക അഭ്യാസമായ മലബാര്‍ എക്സര്‍സൈസ് ആരംഭിച്ചത്. വ്യോമ, സമുദ്രാതിര്‍ത്തികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജപ്പാന്‍ വ്യക്തമാക്കി.

പസഫിക്ക് സമുദ്രത്തിലെ ജപ്പാന്റെ ഭാഗമായ ദ്വീപ് സമൂഹത്തോട് ചേര്‍ന്നാണ് 8 ദിവസത്തെ നാവിക അഭ്യാസം നടക്കുന്നത്. ചൈനാ കടലിനോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമാണിത്. നിലവില്‍ ജപ്പാന്റെ ഭാഗമായ ഈ ദ്വീപുകളിലെ ചില ഭാഗങ്ങളില്‍ ചൈന അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഇതിനിടയിലാണ് ചൈന ചാരക്കപ്പല്‍ അയച്ചെന്ന ജപ്പാന്റെ വെളിപ്പെടുത്തല്‍. 1992 ല്‍ ഇന്ത്യയും യുഎസും ആരംഭിച്ച സംയുക്ത നാവിക അഭ്യാസത്തില്‍ സമീപകാലത്താണ് ജപ്പാനും പങ്കാളിയായത്. ഇന്ത്യ- പസിഫിക് മേഖലയിലെ നാവിക സുരക്ഷിതത്വത്തിലെ പ്രാധാന്യം കണക്കിലെടുത്താണ് ജപ്പാന്‍ കൂടി സൈനികാഭ്യാസത്തില്‍ പങ്കാളികളായത്.

TAGS :

Next Story