Quantcast

തെരേസാ മേ ബ്രിട്ടീഷ് മന്ത്രിസഭ പുനസംഘടിപ്പിച്ചു

MediaOne Logo

Ubaid

  • Published:

    21 Sep 2017 5:59 PM GMT

പ്രധാനമന്ത്രിയായി ചുമതലയേറ്റ ആദ്യ ദിനം തന്നെയാണ് തെരേസാ മേ മന്ത്രിസഭയില്‍ വന്‍ അഴിച്ചു പണി നടത്തിയത്. കാമറണ്‍ മന്ത്രിസഭയിലുണ്ടായിരുന്ന പല പ്രമുഖര്‍ക്കും സ്ഥാനം നഷ്ടമായി.

പ്രധാനമന്ത്രിയായി അധികാരമേറ്റ തെരേസാ മേ ബ്രിട്ടീഷ് മന്ത്രിസഭ പുനസംഘടിപ്പിച്ചു. ബ്രക്സിറ്റ് വക്താവായ ബോറിസ് ജോണ്‍സണ് വിദേശകാര്യ സെക്രട്ടറി പദം നല്‍കിയതുള്‍പ്പെടെ വലിയ അഴിച്ചു പണിയാണ് മന്ത്രി സഭയില്‍ നടത്തിയത്. പ്രധാനമന്ത്രി പദത്തിലേക്ക് തെരേസക്കെതിരെ മത്സരിച്ചമിഷേല്‍ ഗോവിന് സ്ഥനം നഷ്ടപ്പെട്ടു.

പ്രധാനമന്ത്രിയായി ചുമതലയേറ്റ ആദ്യ ദിനം തന്നെയാണ് തെരേസാ മേ മന്ത്രിസഭയില്‍ വന്‍ അഴിച്ചു പണി നടത്തിയത്. കാമറണ്‍ മന്ത്രിസഭയിലുണ്ടായിരുന്ന പല പ്രമുഖര്‍ക്കും സ്ഥാനം നഷ്ടമായി. വിദ്യാഭ്യാസ മന്ത്രി നിക്കി മോര്‍ഗന്‍. സാംസ്കാരിക മന്ത്രി ജോണ്‍ വിറ്റിങ് ഡേല് കാബിനറ്റ് മന്ത്രി ഒലിവര്‍ ലെറ്റ്വിന്‍ എന്നിവര്‍ക്ക് പദവികളൊന്നും ലഭിച്ചില്ല. മിഷേല്‍ ഗോവിന് പകരം മുന് പരിസ്ഥിതി സെക്രട്ടറിയായിരുന്ന ലിസ് ട്രസിനാണ് നിയമവകുപ്പിന്റ ചുമതല.

തെരേസാ മേയുടെ വിശ്വസ്തരില്‍ പ്രമുഖയാണ് ലിസ്.കാമറന്റെ വിശ്വസ്തനായ ജോര്‍ജ് ഒബ്സണും സ്ഥാനം നഷ്ടമായി. ഫിലിപ്പ് ഹമന്റാണ് പുതിയ ധന സെക്രട്ടറി. ജസ്റ്റിന്‍ ഗ്രീനിനാണ് വിദ്യാഭ്യസ വകുപ്പിന്റ ചുമതല. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടമമെന്ന വാദക്കാരനായ ബോറിസ് ജോണ്‍സണ് വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചത് എല്ലാവരെയും അദ്ഭുതപ്പെടുത്തി. ആന്‍ഡ്രിയ ലീഡ്സമിനാണഅ പരിസ്ഥിതി വകുപ്പ് ചുമതല. മുന്‍ ഊര്‍ജ്ജകാര്യ സെക്രട്ടറി അംബര്‍ റൂഡ് ആണ് പുതിയ ആഭ്യന്തര സെക്രട്ടറി. ബ്രക്സിറ്റ് സെക്രട്ടറിയായി ഡേവിഡ് ഡേവിസിനെയും വാണിജ്യ വകുപ്പ് സെക്രട്ടറിയായി ലിയാം ഫോക്സിനെയും ആരോഗ്യവകുപ്പ് സെക്രട്റിയായി ജെറമി ഹണ്ടിനെയും നിയമിച്ചു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്ഡ വിടുതല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തെരേസാ മേയെ ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ബെര്‍ലിനിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇനി പാര്‍ട്ടിക്കുള്ളുലെ തന്നെബ്രക്സിറ്റ് അനുകൂലികളെയും പ്രതികൂലികളയും ഒരുമിപ്പിച്ച് കൊണ്ടുപോകാന്‍ എന്തെല്ലാം നടപടികള്‍ തെരേസാ മെ സ്വീകരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

TAGS :

Next Story