Quantcast

ജൂലിയന്‍ അസാന്‍ജിന്റേത് അന്യായ തടവെന്ന് യുഎന്‍ പാനല്‍

MediaOne Logo

admin

  • Published:

    28 Oct 2017 11:02 PM GMT

ജൂലിയന്‍ അസാന്‍ജിന്റേത് അന്യായ തടവെന്ന് യുഎന്‍ പാനല്‍
X

ജൂലിയന്‍ അസാന്‍ജിന്റേത് അന്യായ തടവെന്ന് യുഎന്‍ പാനല്‍

റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. റിപ്പോര്‍ട്ടിലെ പരമര്‍ശങ്ങള്‍ തങ്ങളുടെ നിലപാടുകളില്‍ നിന്ന് വ്യത്യസ്തമാണെന്നാണ് സ്വീഡന്റെ നിലപാട്. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് പാനല്‍ പ്രതിനിധി പറഞ്ഞു.

വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന്റേത് അന്യായ തടവെന്ന് യുഎന്‍ പാനല്‍. യുഎന്‍ റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടും. തനിക്കെതിരായ അറസ്റ്റ് വാറണ്ട് ഉടന്‍ പിന്‍വലിക്കുമെന്ന പ്രതീക്ഷയിലാണ് അസാന്‍ജ്. താന്‍ അന്യായമായി തടവിലാണെന്നും പുറത്തിറങ്ങിയാല്‍ അറസ്റ്റിലാവുമെന്നും 2014ല്‍ അസാന്‍ജ് അന്യായ തടവുകള്‍ക്കെതിരെയുള്ള യു.എന്‍ പാനല്‍ മുമ്പാകെ പരാതിപ്പെട്ടിരുന്നു. യു.എന്‍ പാനല്‍ താന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ പൊലീസിന് കീഴടങ്ങുമെന്ന് അസാന്‍ജ് ടിറ്ററിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുഎന്‍ അന്വേഷണ സമിതി യുടെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നത്. റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. റിപ്പോര്‍ട്ടിലെ പരമര്‍ശങ്ങള്‍ തങ്ങളുടെ നിലപാടുകളില്‍ നിന്ന് വ്യത്യസ്തമാണെന്നാണ് സ്വീഡന്റെ നിലപാട്. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് പാനല്‍ പ്രതിനിധി പറഞ്ഞു.
അതേസമയം, തനിക്കെതിരായ അറസ്റ്റ് വാറണ്ട് നീക്കിയേക്കുമെന്ന പ്രതീക്ഷയിലാണ് അസാഞ്ച്.

2010ലാണ് സ്വീഡനിലെ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് അസാന്‍ജിനെതിരെ ബ്രിട്ടീഷ് സുപ്രീം കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്നത്. അന്നു മുതല്‍ അസാന്‍ജ് ബ്രിട്ടനിലെ ഇക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയ അഭയം തേടിയിരിക്കുകയായിരുന്നു. യു.എസ് ഗവണ്‍മെന്റിന്റെ രഹസ്യാന്വേഷണ രേഖകള്‍ വീക്കിലീക്സ് പുറത്തുവിട്ടതുമുതല്‍ അമേരിക്കയുടെ നോട്ടപ്പുള്ളിയാണ് അസാന്‍ജ്. യുഎന്‍ തീരുമാനം അസ്സാഞ്ചിനെ ചോദ്യം ചെയ്യാനുള്ള സ്വീഡന്‍ നീക്കങ്ങള്‍ക്ക് തിരിച്ചടിയാണ്.

TAGS :

Next Story