Quantcast

ഷിമോണ്‍ പെരസ് അന്തരിച്ചു

MediaOne Logo

Khasida

  • Published:

    8 Nov 2017 7:53 AM IST

ഷിമോണ്‍ പെരസ് അന്തരിച്ചു
X

ഷിമോണ്‍ പെരസ് അന്തരിച്ചു

ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രിയും പ്രസിഡണ്ടുമായിരുന്നു

ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രിയും പ്രസിഡണ്ടുമായിരുന്ന ഷിമോണ്‍ പെരസ് അന്തരിച്ചു. 93 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രണ്ട് തവണ പ്രധാനമന്ത്രിയും ഒരു തവണ ഇസ്രായേല്‍ പ്രസിഡണ്ടുമായിരുന്നു ഷിമോണ്‍ പെരസ്. സമാധാന ശ്രമങ്ങള്‍ക്കുള്ള നോബല്‍ സമ്മാന ജേതാവാണ്.

പുലര്‍ച്ചെ മൂന്ന്​മണിക്കായിരുന്നു മരണം സംഭവിച്ചത്. അസുഖത്തെ തുടര്‍ന്ന്​ സെപ്തംബര്‍ 13നാണ്​ പെരസിനെ തെല്‍അവീവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​.ഷിമോണ്‍ പെരസിന്റെ മരണം ഇസ്രയേല്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്​.

ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും ജനകീയനായ നേതാക്കളില്‍ ഒരാളായിരുന്നു പെരസ്. 66 വര്‍ഷത്തെ രാഷ് ട്രീയജീവിതത്തിനിടയില്‍ 12 കാബിനറ്റുകളില്‍ അദ്ദേഹം അംഗമായിരുന്നു. ചരിത്രപ്രസിദ്ധമായ സ്വതന്ത്ര ഫലസ്​തീനുവേണ്ടിയുള്ള ഓസ് ലോ സമാധാന ഉടമ്പടിക്ക് പിന്നിലെ ചാലകശക്തികളില്‍ ഒരാളായിരുന്നു അന്ന് വിദേശകാര്യമന്ത്രിയായിരുന്ന ഷിമോണ്‍ പെരസ്. ഓസ്‍ലോ ഉടമ്പടിയാണ് ഫലത്തില്‍ 1994ല്‍ അദ്ദേഹത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് അര്‍ഹനാക്കിയത്. അന്നത്തെ പ്രധാനമന്ത്രി യിസാക്ക് റബിന്‍,പലസ്തീന്‍ നേതാവ് യാസര്‍ അരാഫത്ത് എന്നിവര്‍ക്കൊപ്പം ഷിമോണ്‍ പെരസ് നൊബേല്‍ സമ്മാനം പങ്കിടുകയായിരുന്നു.

1923 ല്‍ പോളണ്ടിലാണ് പെരസ് ജനിച്ചത്. 2007 മുതല്‍ 2104 വരെയാണ്​പെരസ്​ഇസ്രായേല്‍ പ്രസിഡന്റ്​ പദം വഹിച്ചത്​​.

TAGS :

Next Story