Quantcast

ഐഎസ് തകര്‍ത്ത പാല്‍മിറ നഗരത്തില്‍ സംഗീത വിരുന്നൊരുക്കി സിറിയന്‍ സര്‍ക്കാര്‍

MediaOne Logo

admin

  • Published:

    8 Nov 2017 12:36 PM IST

ഐഎസ് തകര്‍ത്ത പാല്‍മിറ നഗരത്തില്‍ സംഗീത വിരുന്നൊരുക്കി സിറിയന്‍ സര്‍ക്കാര്‍
X

ഐഎസ് തകര്‍ത്ത പാല്‍മിറ നഗരത്തില്‍ സംഗീത വിരുന്നൊരുക്കി സിറിയന്‍ സര്‍ക്കാര്‍

സിറിയന്‍ ജനതക്ക് വൈകാരികമായി അടുപ്പമുള്ളതാണ് പൌരാണിക നഗരമായ പാല്‍മിറ.

സിറിയന്‍ ജനതക്ക് വൈകാരികമായി അടുപ്പമുള്ളതാണ് പൌരാണിക നഗരമായ പാല്‍മിറ. ഐഎസ് തീവ്രവാദികള്‍ പിടിച്ചടക്കിയ പാല്‍മിറ നഗരം ആകപ്പാടെ താറുമാറാക്കിയിരുന്നു. തീവ്രവാദികളില്‍ നിന്നും തിരികെ പിടിച്ച പാല്‍മിറയില്‍ സംഗീത വിരുന്നൊരുക്കിയിരിക്കുകയാണ് സിറിയന്‍ സര്‍ക്കാര്‍.

കഴിഞ്ഞ മാര്‍ച്ചിലാണ് ഐഎസ് തീവ്രവാദികളില്‍ നിന്നും പാല്‍മിറ നഗരം സിറിയ തിരികെ പിടിച്ചത്. സിറിയന്‍ ജനതയെ സംബന്ധിച്ചിടത്തോളം വൈകാരികമാണ് പാല്‍മിറ. തങ്ങളുടെ രാജ്യത്തിന്റെ യശസ് ഉയര്‍ത്തിപ്പിടിക്കുന്ന പൌരാണിക നഗരം. കഴിഞ്ഞ ദിവസം പാല്‍മിയിലെ ആംഫി തിയേറ്ററില്‍ ഒരു സംഗീത വിരുന്നൊരുക്കി സര്‍ക്കാര്‍. തീവ്രവാദികളുടെ ക്രൂരതകള്‍ക്ക് ഇരയായവര്‍ക്ക് വേണ്ടി.

പാല്‍മിറ കീഴടക്കിയ ശേഷം ഇവിടെ വെച്ചാണ് കഴിഞ്ഞ വര്‍ഷം ഐഎസ് ഭീകരര്‍ ലോകത്തെ ഞെട്ടിച്ച കൂട്ടകൊല നടപ്പിലാക്കിയത്. തീവ്രവാദികള്‍ കീഴടക്കിയ ശേഷം ഇവിടുത്തെ പൌരാണിക കെട്ടിടങ്ങള്‍ പലതും തകര്‍ക്കുകയും ചെയ്തിരുന്നു. രക്തം കൊണ്ട് കുതിര്‍ന്ന പാല്‍മിറയില്‍ സമാധാന സന്ദേശവുമായാണ് സംഗീത വിരുന്ന് സംഘടിപ്പിക്കപ്പെട്ടത്.

TAGS :

Next Story