ഫലസ്തീന്‍ യുവാവിനെ വെടിവെച്ചുകൊന്ന കേസില്‍ ഇസ്രായേല്‍ സൈനികന്റെ ശിക്ഷ വീണ്ടും ഇളവു ചെയ്തു

ഫലസ്തീന്‍ യുവാവിനെ വെടിവെച്ചുകൊന്ന കേസില്‍ ഇസ്രായേല്‍ സൈനികന്റെ ശിക്ഷ വീണ്ടും ഇളവു ചെയ്തു
ഇസ്രായേല്‍ സൈനിക മേധാവിയാണ് ബുധനാഴ്ച സൈനികന്റെ ശിക്ഷ ഇളവു ചെയ്യുന്നതായി പ്രഖ്യാപിച്ചത്
ഫലസ്തീന്‍ യുവാവിനെ വെടിവെച്ചുകൊന്ന കേസില്‍ ഇസ്രായേല്‍ സൈനികന്റെ ശിക്ഷ വീണ്ടും ഇളവു ചെയ്തു. 18 മാസത്തെ ജയില്‍ ശിക്ഷക്ക് വിധിക്കപ്പെട്ട എലോര്‍ അസാരിയയുടെ ശിക്ഷയാണ് 14 മാസമായി കുറച്ചത്.
ഇസ്രായേല്‍ സൈനിക മേധാവിയാണ് ബുധനാഴ്ച സൈനികന്റെ ശിക്ഷ ഇളവു ചെയ്യുന്നതായി പ്രഖ്യാപിച്ചത്. മാനുഷിക കാരണങ്ങളാല്‍ ശിക്ഷ ഇളവ് ചെയ്യുന്നുവെന്നായിരുന്നു പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം. സംഘര്‍ഷത്തില്‍ പരിക്കേറ്റ് തറയില്‍ കിടന്നിരുന്നഫലസ്തീന്‍ യുവാവിനെ സൈനികന്‍ അകാരണമായി വെടിവെച്ചു കൊല്ലുകയായിരുന്നു. തൊട്ടടുത്തുനിന്ന് തലക്ക് വെടിയേറ്റ യുവാവ് തത്‍ക്ഷണം മരിച്ചു. ഹോള്‍ഡ്
സംഭവം വിവാദമായതോടെ സൈനികനെതിരെ കോടതി കേസ് ഫയല്‍ ചെയ്തെങ്കിലും ഒന്നര വര്‍ഷത്തെ തടവില്‍ ശിക്ഷ ഒതുക്കി. നഗ്നമായ നരഹത്യയായിട്ടും 18 മാസത്തെ തടവ് എന്നലഘു ശിക്ഷ മാത്രം നല്‍കിയതിനെതിരെ രാജ്യത്തിനകത്തും പുറത്തും മനുഷ്യാവകാശപ്രവര്‍ത്തകരടക്കമുള്ളവ്‍ രംഗത്തുവന്നിരുന്നു. ഇതില്‍ തന്നെ നാല് മാസത്തെ ഇളവനുവദിച്ചുകൊണ്ടാണ് സൈനിക മേധാവിയുടെ പുതിയ പ്രഖ്യാപനം. ശിക്ഷാ ഇളവിനെ സൈനികന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആഹ്ലാദത്തോടെയാണ് വരവേറ്റത്.
Adjust Story Font
16

