ബ്രിട്ടീഷ് രാഷ്ട്രീയം പുകയുന്നു; ജെറമി കോര്‍ബന് തലവേദനയായി പാളയത്തില്‍പട
പാര്‍ട്ടി എംപി ഏഞ്ചല ഈഗിളാണ് കോര്‍ബന് തലവേദന സൃഷ്ടിച്ച് പുതുതായി രംഗത്ത് വന്നിരിക്കുന്നത്.
ബ്രിട്ടീഷ് പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബന് സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള ഭീഷണികള്‍ അവസാനിക്കുന്നില്ല. പാര്‍ട്ടി എംപി ഏഞ്ചല ഈഗിളാണ് കോര്‍ബന് തലവേദന സൃഷ്ടിച്ച് പുതുതായി രംഗത്ത് വന്നിരിക്കുന്നത്. ലേബര്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഏഞ്ചല ഈഗിള്‍.
ബ്രെക്സിറ്റിന് ശേഷം ലേബര്‍ പാര്‍ട്ടിയുടെ പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബനെതിരെ പാര്‍ട്ടിയില്‍ നിന്ന് തന്നെ അനവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ബ്രെക്സിറ്റിനെതിരെ പ്രചാരണം നടത്തുന്നതില്‍ കോര്‍ബന്‍ പരാജയപ്പെട്ടുവെന്നായിരുന്നു ഇക്കൂട്ടരുടെ അഭിപ്രായം. ഈ നിരയില്‍ ഏറ്റവും പുതിയ പേരാണ് പാര്‍ട്ടി എംപി ഏഞ്ചല ഈഗിളിന്റേത്. തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവുകളെ പരാജയപ്പെടുത്താന്‍ ജെറമി കോര്‍ബന് കഴിയില്ലെന്നാണ് ഏഞ്ചല ഈഗിള്‍ പറയുന്നത്.
കഴിഞ്ഞ വര്‍ഷമാണ് ലേബര്‍ പാര്‍ട്ടിയുടെ പ്രതിപക്ഷ നേതാവായി ജെറമി കോര്‍ബന്‍ തെരഞ്ഞെടുക്കപ്പെട്ടത്. പാര്‍ട്ടിയുടെ ഭൂരിഭാഗം ഇടതുപക്ഷ ആക്ടിവിസ്റ്റുകളുടെയും പിന്തുണ നേടിക്കൊണ്ടായിരുന്നു ഇത്. എന്നാല്‍ തന്റെ നേതൃത്വത്തില്‍ അവിശ്വാസം രേഖപ്പെടുത്തിയതോടെ ഇവരുമായി കോര്‍ബന്‍ അകലുകയായിരുന്നു. എന്നിരുന്നാലും പാര്‍ട്ടിയുടെ അടുത്ത നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന സാധാരണക്കാരായ അംഗങ്ങള്‍ക്കിടയില്‍ കോര്‍ബന് ഇപ്പോഴും ശക്തമായ പിന്തുണയുണ്ട്. നേതാവാകാനുള്ള മത്സരത്തില്‍ കൂടുതല്‍ പേര്‍ എത്തുന്നത് പാര്‍ട്ടിയെ പിളര്‍ത്തുമെന്ന അഭിപ്രായവും ലേബര്‍ പാര്‍ട്ടി എംപിമാര്‍ക്കിടയിലുണ്ട്.
Adjust Story Font
16

