Quantcast

സ്വാതന്ത്രവും പരമാധികാരവുമുള്ള ഫലസ്തീനെയാണ് കാണാന്‍ ആഗ്രഹിക്കുന്നതെന്ന് നരേന്ദ്ര മോദി

MediaOne Logo

Ubaid

  • Published:

    25 Dec 2017 9:45 PM GMT

സ്വാതന്ത്രവും പരമാധികാരവുമുള്ള ഫലസ്തീനെയാണ് കാണാന്‍ ആഗ്രഹിക്കുന്നതെന്ന് നരേന്ദ്ര മോദി
X

സ്വാതന്ത്രവും പരമാധികാരവുമുള്ള ഫലസ്തീനെയാണ് കാണാന്‍ ആഗ്രഹിക്കുന്നതെന്ന് നരേന്ദ്ര മോദി

നാലു ദിവസത്തെ ഇന്ത്യ സന്ദര്‍ശനം തുടരുന്ന ഫലസ്തീന്‍ പ്രസിന്‍റ് മഹ്മൂദ് അബ്ബാസ് പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായും വിദേശ കാര്യമന്ത്രി സുഷമ സ്വരാജുമായും കൂടിക്കാഴ്ച നടത്തി.

നയതന്ത്രം, ഐ.ടി തുടങ്ങി വിവിധ മേഖലകളിലെ സഹകരണത്തിന് ഇന്ത്യയും ഫലസ്തീനും തമ്മില്‍ ധാരണ. ഫലസ്തീന്‍ പ്രസിഡന്‍റെ മെഹമൂദ് അബ്ബാസിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഇരു രാജ്യങ്ങളും അഞ്ച് ധാരണാ പത്രങ്ങള്‍ കൈമാറി. ഇസ്രായേലുമായി നല്ല ബന്ധത്തിത്തില്‍ കഴിയുന്ന ഫലസ്തീനിനെയാണ് കാണാനാഗ്രഹിക്കുന്നതെന്ന് മെഹ്മൂദുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

നാലു ദിവസത്തെ ഇന്ത്യ സന്ദര്‍ശനം തുടരുന്ന ഫലസ്തീന്‍ പ്രസിന്‍റ് മഹ്മൂദ് അബ്ബാസ് പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായും വിദേശ കാര്യമന്ത്രി സുഷമ സ്വരാജുമായും കൂടിക്കാഴ്ച നടത്തി. നയതന്ത്ര വിസ, കാര്‍ഷികം. യുവജന ക്ഷേമം, കായികം, ആരോഗ്യം, ഐ.ടി തുടങ്ങിയ മേഖലകളിലെ സഹകരണത്തിന് ഇരു രാജ്യങ്ങളും ധാരണയിലെത്തി. എല്ലാ തരത്തിലുള്ല തീവ്രവാദത്തെയും അപലപിക്കുന്നുവെന്നും ഇസ്രായേലുമായി സമാധാനം പുനസ്ഥാപിക്കുന്നതില്‍ റഷ്യയും അമേരിക്കയും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും മെഹ്മൂദ് അബ്ബാസ് പറഞ്ഞു.

സ്വാതന്ത്രവും പരമാധികാരവുമുള്ള ഇസ്രയേലുമായി സമാധാനത്തില്‍ കഴിയുന്ന ഫലസ്തീനെയാണ് കാണാന്‍ ആഗ്രഹിക്കുന്നതെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയാക്കി നാളെയാണ് ഫലസ്തീന്‍ പ്രസിഡന്‍റ് മടങ്ങുക.

TAGS :

Next Story