Quantcast

ബ്രക്സിറ്റില്‍ സർക്കാരിനെതിരെ വിധി വന്നതോടെ ബ്രിട്ടിഷ് പൗണ്ടിന്റെ മൂല്യം ഉയർന്നു

MediaOne Logo

Ubaid

  • Published:

    27 Dec 2017 7:45 AM GMT

ബ്രക്സിറ്റില്‍ സർക്കാരിനെതിരെ വിധി വന്നതോടെ ബ്രിട്ടിഷ് പൗണ്ടിന്റെ മൂല്യം ഉയർന്നു
X

ബ്രക്സിറ്റില്‍ സർക്കാരിനെതിരെ വിധി വന്നതോടെ ബ്രിട്ടിഷ് പൗണ്ടിന്റെ മൂല്യം ഉയർന്നു

വിപണി പിടിച്ചു നിര്‍ത്തുകയാണ് കോടതിയെ സമീപിച്ച ഇവരുടെ ലക്ഷ്യം. അപ്പീൽ അതിവേഗം പരിഗണിച്ച് ഈ വർഷാവസാനത്തിനു മുൻപ് അവസാന വിധി നൽകാനാണു സുപ്രീംകോടതി നീക്കം.

ബ്രക്സിറ്റ് വിഷയത്തില്‍ സർക്കാരിനെതിരെ വിധി വന്നതോടെ ബ്രിട്ടിഷ് പൗണ്ടിന്റെ മൂല്യം ഉയർന്നു. ഒരുവിഭാഗം ബിസിനസുകാരാണു ബ്രെക്സ്റ്റിനെതിരെ രംഗത്തുള്ളത്. വിപണി പിടിച്ചു നിര്‍ത്തുകയാണ് കോടതിയെ സമീപിച്ച ഇവരുടെ ലക്ഷ്യം. അപ്പീൽ അതിവേഗം പരിഗണിച്ച് ഈ വർഷാവസാനത്തിനു മുൻപ് അവസാന വിധി നൽകാനാണു സുപ്രീംകോടതി നീക്കം.

ജൂണിൽ നടന്ന ഹിതപരിശോധനയിൽ യൂറോപ്യൻ യൂണിയൻ വിടാനുള്ള നിർദേശത്തിനാണു ജനപിന്തുണ കിട്ടിയത്. എന്നാല്‍ ബ്രക്സിറ്റിനെതിരായിരുന്നു തുടക്കം മുതല്‍ വ്യവസായികളില്‍ ഒരു വിഭാഗം. യൂണിയൻ വിടുന്നതു വാണിജ്യ-വ്യവസായ മേഖലയിൽ ബ്രിട്ടനു ക്ഷീണം ചെയ്യുമെന്നാണു ഇവരുടെ വിലയിരുത്തൽ. പാർലമെന്റിൽ വോട്ടെടുപ്പിനെത്തിയാൽ ബ്രെക്സിറ്റ് നീക്കം തടസ്സപ്പെട്ടേക്കുമെന്നു ഇവര്‍ കരുതുന്നു. എന്നാല്‍ നടപടി ക്രമങ്ങള്‍ പാലിച്ച് ബ്രക്സിറ്റുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനം.

TAGS :

Next Story