Quantcast

യമനില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു

MediaOne Logo

admin

  • Published:

    6 Jan 2018 2:01 PM GMT

യമനില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു
X

യമനില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു

സര്‍ക്കാര്‍ സ്ഥാപനത്തിന് നേരെ വിമതര്‍ ആക്രമണം നടത്തിയതാണ് ഏറ്റുമുട്ടലിന് കാരണമെന്ന് സൈന്യം പറഞ്ഞു.

യമനില്‍ ഹൂതി വിമതരും സര്‍ക്കാറും തമ്മില്‍ ശബ്‍വ പ്രവിശ്യയിലുണ്ടായ ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു. വിമതരാണ് ആക്രമണത്തിന് തുടക്കമിട്ടതെന്ന് സര്‍ക്കാര്‍ സൈന്യം ആരോപിച്ചു. സര്‍ക്കാര്‍ സ്ഥാപനത്തിന് നേരെ വിമതര്‍ ആക്രമണം നടത്തിയതാണ് ഏറ്റുമുട്ടലിന് കാരണമെന്ന് സൈന്യം പറഞ്ഞു. ആക്രമണത്തില്‍ കുറഞ്ഞത് 20 സൈനികരെങ്കിലും കൊല്ലപ്പെട്ടതായി ബ്രിഗേഡിയര്‍ മുസാഫിര്‍ അല്‍ ഹാരിസി പറഞ്ഞു. ഇതുവരെ 62,000 പേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്.

ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന് താല്‍ക്കാലിക ശമനം ഉണ്ടായിരുന്നെങ്കിലും പ്രശ്ന പരിഹാരം സാധ്യമായിട്ടില്ല. ഇറാന്‍ പിന്തുണയുള്ള ഹൂതികളും സൌദി പിന്തുണയുള്ള യമന്‍ സര്‍ക്കാറും കഴിഞ്ഞ 14 മാസമായി നടത്തുന്ന യുദ്ധത്തിനും രാജ്യത്തെ പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ മാസം മുതല്‍ സമാധാന ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. യമനിലെ ഭൂരിഭാഗം ആളുകളും ഭക്ഷണം ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ക്ക് ബുദ്ധിമുട്ടുകയാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്.

TAGS :

Next Story