Quantcast

തകര്‍ന്നു വീഴുന്നതിന് മുമ്പ് വിമാനത്തിനുള്ളിലെ ദൃശ്യങ്ങളുമായി വീഡിയോ

MediaOne Logo

admin

  • Published:

    27 Jan 2018 9:32 AM GMT

തകര്‍ന്നു വീഴുന്നതിന് മുമ്പ് വിമാനത്തിനുള്ളിലെ ദൃശ്യങ്ങളുമായി വീഡിയോ
X

തകര്‍ന്നു വീഴുന്നതിന് മുമ്പ് വിമാനത്തിനുള്ളിലെ ദൃശ്യങ്ങളുമായി വീഡിയോ

സ്കൈ ഡ്രൈവര്‍മാരിലൊരാളുടെ ഹെഡ്ഗിയറിലുണ്ടായിരുന്ന ഗോപ്രോ കാമറയാണ് തകര്‍ന്നു വീഴുന്ന വിമാനത്തിനുള്ളിലെ .....

തകര്‍ന്നു വീണ വിമാനത്തിനുള്ളിലെ അവസാന നിമിഷങ്ങള്‍ ഒപ്പിയെടുത്ത വീഡിയോ വൈറലാകുന്നു. സ്കൈ ഡ്രൈവര്‍മാരിലൊരാളുടെ ഹെഡ്ഗിയറിലുണ്ടായിരുന്ന ഗോപ്രോ കാമറയാണ് തകര്‍ന്നു വീഴുന്ന വിമാനത്തിനുള്ളിലെ അവസാന നിമിഷങ്ങളടങ്ങുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഒരു മുന്തിരി തോട്ടത്തിലേക്ക് വിമാനം കൂപ്പുകുത്തിയെങ്കിലും യാത്രക്കാരെല്ലാം തന്നെ അത്ഭുതകരമായി രക്ഷപ്പെട്ടു.

കാലിഫോര്‍ണിയയിലാണ് സംഭവം. ഒറ്റ എഞ്ചിനോട് കൂടിയ വിമാനം പറന്നുയര്‍ന്ന് അധികം കഴിയുന്നതിന് മുമ്പു തന്നെ തകരാറ് സംഭവിക്കുകയായിരുന്നു. അപകടം മനസിലായതോടെ വിമാനം സുരക്ഷിതമായി തിരികെ ലാന്‍ഡ് ചെയ്യിക്കാനായി പൈലറ്റിന്‍റെ ശ്രമം. എന്നാല്‍ വളരെയേറെ താഴ്ന്ന് പറക്കുകയായിരുന്ന വിമാനം മൂക്കുകുത്തി മുന്തിരിതോപ്പില്‍ പതിക്കുകയായിരുന്നു. ‌‌‌

യന്ത്ര തകരാറ് മനസിലായതിനു ശേഷം വിമാനത്തിനുള്ളിലുണ്ടായവരുടെ ഭയവും ആശങ്കയും സംഭാഷണങ്ങളും വീഡിയോ ഒപ്പിയെടുത്തിട്ടുണ്ട്. വിമാനം താഴ്ന്ന് പറക്കാന്‍ തുടങ്ങിയതോടെ പ്രവേശന വാതില്‍ തുറക്കാന്‍ ഒരു യാത്രക്കാരന്‍ വിളിച്ചു പറയുന്നത് കേള്‍ക്കാം. എന്നെ രക്ഷിക്കൂ എന്ന നിലവിളികളും കേള്‍ക്കാം. ഭീതിയും ആശങ്കയും വര്‍ധിച്ചതോടെ ആശ്വാസവുമായി യാത്രക്കാരിലൊരാള്‍ എത്തുന്നതും കേള്‍ക്കാം. ഭയപ്പെടാനൊന്നുമില്ലെന്നും വിമാനത്തിന് അഗ്നിബാധയുണ്ടാകാത്തത് നല്ല സൂചനയാണെന്നുമാണ് ഇയാള്‍ പറയുന്നത്.

അപകടത്തിനു ശേഷം വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിലൊരാളായ സെബാസ്റ്റ്യന്‍ അള്‍വാരസ് ഫേസ്ബുക്കില്‍ ഒരു സെല്‍ഫി ഫോട്ടോയും പോസ്റ്റ് ചെയ്തു.

We just had an aircraft accident. Skydivers and Pilot alive! Happy to survive!! Recién tuvimos un accidente. Afortunadamente estamos todos vivos. Que viva la vida!

Posted by Sebastian Alvarez on Thursday, May 12, 2016
TAGS :

Next Story