Quantcast

യൂറോപ്പ് ഭീകരവാദ ഭീഷണിയിലെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി

MediaOne Logo

admin

  • Published:

    27 Feb 2018 5:10 AM GMT

യൂറോപ്പ് ഭീകരവാദ ഭീഷണിയിലെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി
X

യൂറോപ്പ് ഭീകരവാദ ഭീഷണിയിലെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി

യൂറോപ്പ് വന്‍കര മുഴുവന്‍ വലിയ ഭീകരവാദ ഭീഷണിയിലാണെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാല്‍സ്.

യൂറോപ്പ് വന്‍കര മുഴുവന്‍ വലിയ ഭീകരവാദ ഭീഷണിയിലാണെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാല്‍സ്. യൂറോപ്യന്‍ രാജ്യങ്ങളെ പ്രത്യേകിച്ചും ഫ്രാന്‍സിനെ തീവ്രവാദികള്‍ ലക്ഷ്യം വെക്കുന്നതിനെ ഗൌരവത്തോട് കൂടിയാണ് കാണുന്നതെന്നും വാല്‍സ് പറഞ്ഞു. ബ്രസല്‍സിലുണ്ടായ തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു വാല്‍സ്.

ബ്രസ്സല്‍സില്‍ ആക്രമണം നടത്തിയ ഭീകരവാദികള്‍ പാരീസില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും എന്നാല്‍ പൊലീസ് നടപടി മൂലം പിന്‍വാങ്ങുകയായിരുന്നുവെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ പുറത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തല്‍. വന്‍കരമുഴുവനും പ്രത്യേകിച്ചും ഫ്രാന്‍സ് വലിയ രീതിയില്‍ ഭീകരവാദ ഭീഷണി നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. അള്‍ജീരിയന്‍ സന്ദര്‍ശനത്തിനിടെയാണ് വാള്‍സിന്റെ പ്രതികരണം. പാരിസ് ആക്രമണം അന്വേഷിച്ച സംഘം കണ്ടെത്തിയ റിപ്പോര്‍ട്ട് അനുസരിച്ച് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരവാദികളില്‍ പലരും ബെല്‍ജിയം സ്വദേശികളോ മാസങ്ങളായി ബ്രസല്‍സില്‍ താമസിക്കുന്നവരോ ആണ്. പാരിസ് ആക്രമണത്തിന്‍റെ മുഖ്യസൂത്രധാരനായി കരുതപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് സലാഹ് അബ്ദുല്‍സലാമിനെ ബ്രസല്‍സില്‍ നിന്നായിരുന്നു പിടികൂടിയത്. നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ബ്രസ്സല്‍സ് എയര്‍പോര്‍ട്ടില്‍ മെട്രോ ട്രെയിനിലുണ്ടായ സ്ഫോടനത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടത്. സാഹചര്യങ്ങളെല്ലാം വിലയിരുത്തി കര്‍ശന സുരക്ഷയും സൈനിക നടപടികളും തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഫ്രഞ്ച് പ്രധാനമന്ത്രി പറഞ്ഞു.

TAGS :

Next Story