Quantcast

ട്രംപിന്റെ ആഢംബര ഹോട്ടലിനെതിരെ സ്‍പ്രേ പെയിന്റ് പ്രയോഗം

MediaOne Logo

Alwyn K Jose

  • Published:

    1 March 2018 2:59 PM GMT

ട്രംപിന്റെ ആഢംബര ഹോട്ടലിനെതിരെ സ്‍പ്രേ പെയിന്റ് പ്രയോഗം
X

ട്രംപിന്റെ ആഢംബര ഹോട്ടലിനെതിരെ സ്‍പ്രേ പെയിന്റ് പ്രയോഗം

വാഷിങ്ടണ്‍ ഡൗണ്‍ടൗണിലെ പുതിയ ഹോട്ടലിന് നേരെയാണ് സ്പ്രേ പെയിന്റ് ആക്രമണം നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ആഢംബര ഹോട്ടലിനെതിരെ സ്പ്രേ പെയിന്റ് പ്രയോഗം. വാഷിങ്ടണ്‍ ഡൗണ്‍ടൗണിലെ പുതിയ ഹോട്ടലിന് നേരെയാണ് സ്പ്രേ പെയിന്റ് ആക്രമണം നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. മുഖം മറച്ചെത്തിയ ആളാണ് ട്രംപിന്റെ ഹോട്ടലിനു മുന്നില്‍ സ്പ്രേ പെയിന്റ് പ്രയോഗം നടത്തിയത്. നോ ജസ്റ്റിസ് നോ പീസ്, ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് സ്‌പ്രേ പെയിന്റില്‍. ഇതിന് പിറകില്‍ ആരാണെന്ന് കണ്ടെത്താനായിട്ടില്ല. സെപ്തംബര്‍ പന്ത്രണ്ടിനാണ് ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പെന്‍സില്‍വേനിയ അവന്യൂവിലെ ചരിത്രപ്രധാനമായ പോസ്റ്റ് ഓഫീസ് അറുപത് വര്‍ഷത്തേയ്ക്ക് പാട്ടത്തിനെടുത്തായിരുന്നു ഹോട്ടലിന്റെ തുടക്കം. ഡൊണാള്‍ഡ് ട്രംപാണ് ചെയര്‍മാനായ ട്രംപ് ഓര്‍ഗനൈസേഷന്റെ പേരിലാണ് ഹോട്ടല്‍ രജിസ്ട്രേഷന്‍.

TAGS :

Next Story