Quantcast

ഗ്രീസിന് തുര്‍ക്കിയുടെ അന്ത്യശാസനം

MediaOne Logo

Alwyn K Jose

  • Published:

    3 March 2018 3:36 PM GMT

ഗ്രീസിന് തുര്‍ക്കിയുടെ അന്ത്യശാസനം
X

ഗ്രീസിന് തുര്‍ക്കിയുടെ അന്ത്യശാസനം

വടക്കന്‍ സൈപ്രസില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ചര്‍ച്ചയില്‍ ഗ്രീസിന്റെ നിശബ്ദത അവസാനിപ്പിക്കണമെന്നും യുഎന്നിന്റെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഗ്രീസ് പങ്കെടുക്കണമെന്നും തുര്‍ക്കി പ്രധാനമന്ത്രി ബിനാലി യില്‍ദ്രീം.

ഗ്രീസിന് തുര്‍ക്കിയുടെ അന്ത്യശാസനം. വടക്കന്‍ സൈപ്രസില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ചര്‍ച്ചയില്‍ ഗ്രീസിന്റെ നിശബ്ദത അവസാനിപ്പിക്കണമെന്നും യുഎന്നിന്റെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഗ്രീസ് പങ്കെടുക്കണമെന്നും തുര്‍ക്കി പ്രധാനമന്ത്രി ബിനാലി യില്‍ദ്രീം.

യുഎന്നിന്റെ മധ്യസ്ഥതയില്‍ നടക്കുന്ന വടക്കന്‍ സൈപ്രസ് - തുര്‍ക്കി -ഗ്രീസ് പുനരേകീകരണ ചര്‍ച്ചയില്‍ ഗ്രീസിന് പങ്കെടുക്കാനുള്ള അവസാന അവസരം നല്‍കിക്കൊണ്ട് തുര്‍ക്കി ഇന്നലെ രംഗത്തെത്തി. യുഎന്‍ ചര്‍ച്ച തുടരണമെന്നും തുര്‍ക്കി പ്രധാനമന്ത്രി ബിനാലി യില്‍ദ്രിം ആവശ്യപ്പെട്ടു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വടക്കന്‍ സൈപ്രസിനെ എല്ലാവരും ഒറ്റപ്പെടുത്തുകയാണ്. യൂറോപ്യന്‍ യൂണിയന്‍ അടക്കം തെക്കന്‍ സൈപ്രസിനെ മാത്രം ആദരിക്കുന്നുവെന്നും യില്‍ദ്രിം പറഞ്ഞു. 1974ഓടെയാണ് സൈപ്രസ് വിഭജിക്കപ്പെട്ടത്. വടക്കന്‍ ഭാഗം തുര്‍ക്കിയും തെക്കന്‍ ഭാഗം ഗ്രീസും നേടി. ഇതോടെ സൈപ്രസില്‍ വംശീയ കലാപം ആരംഭിച്ചു.

TAGS :

Next Story