Quantcast

അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്ക് നേരെ ഹൂതി വിമതരുടെ റോക്കറ്റ് ആക്രമണം

MediaOne Logo

Alwyn

  • Published:

    18 March 2018 2:26 PM GMT

അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്ക് നേരെ ഹൂതി വിമതരുടെ റോക്കറ്റ് ആക്രമണം
X

അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്ക് നേരെ ഹൂതി വിമതരുടെ റോക്കറ്റ് ആക്രമണം

ഒരാഴ്ചക്കകം മൂന്നാമത് തവണയാണ് ഹൂതികള്‍ കപ്പലിന് നേരെ ആക്രമണം നടത്തുന്നതെന്ന് പെന്റഗണ്‍ വക്താവ് വ്യക്തമാക്കി.

ചെങ്കടലില്‍ സുരക്ഷാദൗത്യത്തിലുള്ള അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്ക് നേരെ യമനിലെ ഹൂതി വിമതര്‍ വീണ്ടും റോക്കറ്റ് ആക്രമണം നടത്തി. ഒരാഴ്ചക്കകം മൂന്നാമത് തവണയാണ് ഹൂതികള്‍ കപ്പലിന് നേരെ ആക്രമണം നടത്തുന്നതെന്ന് പെന്റഗണ്‍ വക്താവ് വ്യക്തമാക്കി. അതിനിടെ യമനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്രസഭയും അമേരിക്കയും ബ്രിട്ടനും നിര്‍ദേശിച്ചു.

ചെങ്കടിലിലുള്ള അമേരിക്കന്‍ യുദ്ധ കപ്പലുകള്‍ക്ക് നേരെ ഞായറാഴ്ചയാണ് ഹൂതികള്‍ വീണ്ടും ആക്രമണം നടത്തിയത്. എന്നാല്‍ ലക്ഷ്യം തെറ്റിയതിനാല്‍ അപകടമൊന്നുമുണ്ടായില്ല. നേരത്തെ നടത്തിയ ആക്രമണങ്ങളും വിഫലയമായിരുന്നു. ഹൂതി മിസൈല്‍ കേന്ദ്രങ്ങളെ ആക്രമിക്കുമെന്നും അന്താരാഷ്ട്ര കടല്‍ അതിര്‍ത്തിയിലേക്കുള്ള വിമതരുടെ കടന്നാക്രമണം ഇല്ലാതാക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹൂതികള്‍ തീരപ്രദേശത്ത് സ്ഥാപിച്ച റഡാറുകള്‍ അമേരിക്ക കഴിഞ്ഞ ദിവസം തകര്‍ത്തിരുന്നു. യമനില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് എത്തിയ യുഎഇയുടെ കപ്പലിന് നേരെയും ഹൂതികള്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു.

അതേസമയം, യമനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്രസഭയും അമേരിക്കയും ബ്രിട്ടനും നിര്‍ദേശിച്ചു. നിരുപാധികം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സംഭാഷണത്തിലൂടെ പ്രശ്നം പരിഹരിക്കാന്‍ എല്ലാ കക്ഷികളും തയ്യാറാവേണ്ടതുണ്ട്. വിമത വിഭാഗങ്ങളായ ഹൂതികളും അലി സാലിഹ് പക്ഷവും ഗള്‍ഫ്, സഖ്യരാജ്യങ്ങളുടെ സഹായത്തോടെ പൊരുതുന്ന സര്‍ക്കാര്‍ പക്ഷവും വെടിനിര്‍ത്തലിന് സന്നദ്ധത അറിയിച്ചാല്‍ അതിന് യുഎന്‍ പ്രതിനിധിയായ ഇസ്മാഈ വലദുശൈഖ് നടപടികള്‍ സ്വീകരിക്കുമെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രി ജോണ്‍ കെറി പറഞ്ഞു. ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സണുമായി ലണ്ടനില്‍ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കെറി ഇക്കാര്യം പ്രഖ്യാപിച്ചത്.

TAGS :

Next Story