Quantcast

ഇംപീച്ച്മെന്‍റ് മറികടക്കാന്‍ ദില്‍മ റൂസഫ് ഐക്യരാഷ്ട്രസഭയെ സമീപിക്കുന്നു

MediaOne Logo

admin

  • Published:

    25 March 2018 2:59 AM GMT

ഇംപീച്ച്മെന്‍റ് മറികടക്കാന്‍ ദില്‍മ റൂസഫ് ഐക്യരാഷ്ട്രസഭയെ സമീപിക്കുന്നു
X

ഇംപീച്ച്മെന്‍റ് മറികടക്കാന്‍ ദില്‍മ റൂസഫ് ഐക്യരാഷ്ട്രസഭയെ സമീപിക്കുന്നു

ഇംപീച്ച്മെന്‍റ് പ്രമേയം അധോസഭ പാസാക്കിയതോടെയാണ് ആഗോള രാജ്യങ്ങളുടെ പിന്തുണ തേടാന്‍ ദില്‍മ തീരുമാനിച്ചത്.

ബ്രസീല്‍ പ്രസിഡന്‍റ് ദില്‍മ റൂസഫ് ഐക്യരാഷ്ട്രസഭയെ സമീപിക്കുന്നു. തനിക്കെതിരെ ബ്രസീലില്‍ നടക്കുന്ന നീക്കങ്ങള്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദില്‍മ റൂസഫ് ഇന്ന് യു.എന്നിനെ സമീപിക്കുന്നത്. ഇംപീച്ച്മെന്‍റ് പ്രമേയം അധോസഭ പാസാക്കിയതോടെയാണ് ആഗോള രാജ്യങ്ങളുടെ പിന്തുണ തേടാന്‍ ദില്‍മ തീരുമാനിച്ചത്.
സർക്കാര്‍ ഫണ്ട് സ്വന്തം രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിച്ചെന്ന് ആരോപിച്ചാണ് ബ്രസീലില്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെതിരായ പ്രക്ഷോഭമാരംഭിച്ചത്. 2014ൽ ദിൽമ റൂസഫ് രണ്ടാമതും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ബജറ്റ് നിയമങ്ങൾ ലംഘിച്ചു പണം ചെലവിട്ടുവെന്നാണ് ആരോപണം.
എന്നാല്‍ തനിക്കെതിരായ ആരോപണങ്ങളിൽ അടിസ്ഥാനിമില്ലെന്നും തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ അട്ടിമറിക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും ദില്‍മയും വാദിക്കുന്നു. രാഷ്ട്രീയ കോലാഹലങ്ങള്‍ക്കിടെ, ഒരു കാബിനറ്റ് മന്ത്രികൂടി രാജിവെച്ചത് ഭീഷണി രൂക്ഷമാണെന്ന സന്ദേശം നല്‍കുന്നതായിരുന്നു. ഇതോടെ 31 അംഗ കാബിനറ്റില്‍നിന്നും രാജിവെക്കുന്ന മന്ത്രിമാരുടെ എണ്ണം ഒമ്പതായി. ഇതോടെയാണ് പാര്‍ലമെന്‍റിന്റെ ഇംപീച്ച്മെന്‍റ് ഭീഷണി നേരിടുന്ന ദില്‍മ റൂസഫ് ആഗോള രാജ്യങ്ങളുടെ പിന്തുണ തേടാന്‍ തീരുമാനിച്ചത്. ആയുധരഹിതമായി നടക്കുന്ന ഭരണകൂട അട്ടിമറിയാണ് ബ്രസീലില്‍ നടക്കുന്നതെന്നാണ് ഇംപീച്ച്മെന്‍റിനുള്ള നീക്കങ്ങളെ ക്കുറിച്ച് ദില്‍മ പ്രതികരിച്ചത്. പി.എം.ഡി.ബി പാർട്ടിയുടെ നേതാവും വൈസ് പ്രസിഡന്റുമായ മൈക്കൽ ടെമറാണ് ദിൽമയ്ക്കെതിരെയുള്ള നീക്കത്തിനു പിന്നിലെന്നാണ് ദില്‍മയെ അനുകൂലിക്കുന്നവരുടെ വാദം. ബ്രസീൽ ആതിഥേയത്വം വഹിക്കുന്ന ഒളിംപിക്സിന് ദിവസങ്ങള്‍ മാത്രം ബാക്കിനിൽക്കെ പ്രസിഡന്റിന് അനുകൂലമായും പ്രതികൂലമായും ബ്രസീലില്‍ പ്രതിഷേധം ശക്തി പ്രാപിക്കുകയാണ്.

TAGS :

Next Story