Quantcast

ബ്രെക്‍സിറ്റ്: യൂറോപ്യന്‍ യൂണിയന്റെ പ്രത്യേക യോഗം ഏപ്രില്‍ 29 ന്

MediaOne Logo

Ubaid

  • Published:

    26 March 2018 2:55 PM GMT

ബ്രെക്‍സിറ്റ്: യൂറോപ്യന്‍ യൂണിയന്റെ പ്രത്യേക യോഗം ഏപ്രില്‍ 29 ന്
X

ബ്രെക്‍സിറ്റ്: യൂറോപ്യന്‍ യൂണിയന്റെ പ്രത്യേക യോഗം ഏപ്രില്‍ 29 ന്

യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകുന്നതിന് ലിസ്ബണ്‍ ഉടമ്പടിയുടെ 50മത് അനുഛേദപ്രകാരം ഔദ്യോഗികമായി കത്ത് നല്‍കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് കഴിഞ്ഞ ദിവസമാണ് പ്രസ്താവന നടത്തിയത്.

ബ്രെക്‍സിറ്റ് വിഷയം ചര്‍ച്ച ചെയ്യുന്നതിനായി യൂറോപ്യന്‍ യൂണിയന്റെ പ്രത്യേക യോഗം ഏപ്രില്‍ 29 ന് ചേരും. യൂറോപ്യന്‍ യൂണിയന്‍ വിട്ട്പോകുന്നതിന് ബ്രിട്ടണ്‍ മാര്‍ച്ച് 29ന് ഔദ്യോഗികമായി കത്ത് നല്‍കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രത്യേക യോഗം വിളിച്ച് ചേര്‍‌ക്കുന്നത്.

യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകുന്നതിന് ലിസ്ബണ്‍ ഉടമ്പടിയുടെ 50മത് അനുഛേദപ്രകാരം ഔദ്യോഗികമായി കത്ത് നല്‍കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് കഴിഞ്ഞ ദിവസമാണ് പ്രസ്താവന നടത്തിയത്. ഇതിന് പിന്നാലെയാണ് നിര്‍ണായക യൂറോപ്യന്‍ യൂണിയന്‍ യോഗം ഏപ്രില്‍ 29 ന് വിളിച്ച് ചേര്‍ക്കുന്നത്. ബ്രിട്ടണ്‍ വിട്ട് പോകുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നടപടികളും പൂര്‍ത്തിയാകുന്നതിന് രണ്ട് വര്‍ഷത്തെ സാവകാശം വേണ്ടിവരും. ഇതിന് ശേഷം 2019 മാര്‍ച്ചില്‍ ബ്രിട്ടണ്‍ പൂര്‍ണമായും യൂറോപ്യന്‍ യൂണിയന് പുറത്തെത്തും. ബ്രിട്ടണ്‍ യൂണിയന്‍ വിടുന്നതുമായി ബന്ധപ്പെടുന്ന നടപടികള്‍ വേദന രഹിതമായി പൂര്‍ത്തിയാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ കൌണ്‍സില്‍ പ്രസിഡന്റ് ഡോണാള്‍ഡ് ടസ്ക് വ്യക്തമാക്കി.

യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിന് ബ്രിട്ടണ്‍ ഔദ്യോഗികമായി കത്ത് നല്‍കി 48 മണിക്കൂറിനുള്ളില്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നിശ്ചയിക്കും. ബ്രിട്ടണില്‍ താമസിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളിലെ പൌരന്‍മാരുടെയും യൂറോപ്യന്‍ രാജ്യങ്ങളിലുള്ള ബ്രിട്ടീഷ് പൌരന്‍മാരുടെയും അവകാശങ്ങള്‍. യൂറോപ്യന്‍ യൂണിയന്റെ ബജറ്റിലേക്ക് ബ്രിട്ടണ്‍ സംഭാവന നല്‍കേണ്ടതുണ്ടോ മുതലായവയാണ് മുഖ്യമായും ചര്‍ച്ചയാവുക. 2018 ഒക്ടോബറിനുള്ളില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാവും. പിന്നീടുള്ള ഒരു വര്‍ഷക്കാലം ബ്രിട്ടണും വിവിധ യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി കരാറുകളുടെ സാധ്യതകള്‍ പരിശോധിക്കും. 2019 മാര്‍ച്ച് 29 ന് ബ്രിട്ടണ്‍ പൂര്‍ണമായും യൂറോപ്യന്‍ യൂണിയന് പുറത്തെത്തുമെന്നാണ് പ്രതീക്ഷ.

TAGS :

Next Story