Quantcast

കള്ളപ്പണം: നവാസ് ശെരീഫിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശവുമായി ഇമ്രാന്‍

MediaOne Logo

admin

  • Published:

    4 April 2018 1:17 AM GMT

കള്ളപ്പണം: നവാസ് ശെരീഫിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശവുമായി ഇമ്രാന്‍
X

കള്ളപ്പണം: നവാസ് ശെരീഫിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശവുമായി ഇമ്രാന്‍

പാനമ കള്ളപ്പണ നിക്ഷേപത്തില്‍ ആരോപണ വിധേയനായ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശെരീഫിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

പാനമ കള്ളപ്പണ നിക്ഷേപത്തില്‍ ആരോപണ വിധേയനായ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശെരീഫിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നവാസ് ശെരീഫിനെതിരെ രാജ്യത്ത് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പാകിസ്താന്‍ പ്രതിപക്ഷ നേതാവ് ഇമ്രാന്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കി.

നവാസ് ശെരീഫിന് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാനുള്ള ധാര്‍മിക അവകാശമില്ലെന്നായിരുന്നു ഇമ്രാന്‍ഖാന്റെ പ്രതികരണം. ശെരീഫ് അന്വേഷണം നേരിടേണ്ടി വരുമെന്നും, ശെരീഫും മക്കളും ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെന്നും ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു. കേസില്‍ നവാസ് ശെരീഫ് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും അന്താരാഷ്ട്ര വിദഗ്ധരാണ് കേസ് അന്വേഷിക്കേണ്ടതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ശെരീഫിന്റെ മൂന്നു മക്കൾക്ക് വിദേശ കമ്പനികളിൽ അനധികൃത നിക്ഷേപമുണ്ടെന്നാണ് പാനമ രേഖകൾ വെളിപ്പെടുത്തിയത്. ആരോപണങ്ങൾ തെളിഞ്ഞാൽ രാജിവെക്കുമെന്ന് നവാസ് ശെരീഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

TAGS :

Next Story