Quantcast

ഇറാഖിനെ ഒഴിവാക്കി പുതിയ കുടിയേറ്റ വിരുദ്ധ നിയമവുമായി ട്രംപ്

MediaOne Logo

Ubaid

  • Published:

    5 April 2018 8:15 AM GMT

ഇറാഖിനെ ഒഴിവാക്കി പുതിയ കുടിയേറ്റ വിരുദ്ധ നിയമവുമായി ട്രംപ്
X

ഇറാഖിനെ ഒഴിവാക്കി പുതിയ കുടിയേറ്റ വിരുദ്ധ നിയമവുമായി ട്രംപ്

ഇറാന്‍, ഇറാഖ്, ലിബിയ, സിറിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നീ ആറ് രാഷ്ട്രങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് 90 ദിവസത്തേയ്ക്ക് വിസാവിലക്ക് ഏര്‍പ്പെടുത്തുന്നതാണ് ട്രംപ് ഒപ്പുവയ്ക്കാനിരിക്കുന്ന ഉത്തരവ്

മുസ്‍ലിം രാജ്യങ്ങളിലെ പൌരന്‍മാരെയും അഭയാര്‍ഥികളെയും വിലക്കുന്ന പുതിയ ഉത്തരവില്‍ ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ചു. നേരത്തെ പ്രഖ്യാപിച്ച പട്ടികയില്‍ നിന്ന് ഇറാഖിനെ ഒഴിവാക്കിയാണ് പുതിയ ഉത്തരവ്. മാര്‍ച്ച് 16 ന് പ്രാബല്യത്തില്‍ വരും. പുതിയ ഉത്തരവിനെതിരെ നിയമ പോരാട്ടം തുടരുമെന്ന് വിസ സന്നദ്ധ സംഘടനയായ ACLU അറിയിച്ചു.

ഇറാന്‍, ഇറാഖ്, ലിബിയ, സിറിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നീ ആറ് രാഷ്ട്രങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് 90 ദിവസത്തേയ്ക്ക് വിസാവിലക്ക് ഏര്‍പ്പെടുത്തുന്നതാണ് ട്രംപ് ഒപ്പുവയ്ക്കാനിരിക്കുന്ന ഉത്തരവ്. എന്നാലിപ്പോള്‍ ഇറാഖിനെ ഒഴിവാക്കി കൊണ്ടാണ് ട്രംപ് പുതിയ ഉത്തരവില്‍ ഒപ്പു വെച്ചത്. ജനുവരി 27ന് പുറത്തിറക്കിയ ഉത്തരവ് ഫെഡറല്‍ കോടതി ഇടപെട്ട് തടഞ്ഞുവച്ചതിന് പിന്നാലെയാണ് ട്രംപ് പുതിയ ഉത്തരവില്‍ ഒപ്പുവയ്ക്കുന്നത്.

പെന്റഗണിന്റെയും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെയും സമ്മർദമാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. ഐ.എസിനെതിരായ പോരാട്ടത്തിൽ മുഖ്യപങ്കു വഹിക്കുന്ന ഇറാഖിനെ വിസാ നിരോധന പട്ടികയിൽ ഉൾപ്പെടുത്തിയത് പുനഃപരിശോധിക്കണമെന്ന് വൈറ്റ് ഹൗസിനോട് പ്രതിരോധ വിഭാഗം ആവശ്യപ്പെടുകയായിരുന്നു.

അമേരിക്കൻ കോൺഗ്രസ് മുമ്പാകെ നടത്തിയ തന്റെ ആദ്യ പ്രസംഗത്തിൽ അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിനായി പുതിയ രീതി കൊണ്ടുവരുന്നതിനെപ്പറ്റി ട്രംപ് സംസാരിച്ചിരുന്നു. തീവ്രവാദം തടയാനും നൈപുണ്യമില്ലാത്ത തൊഴിലാളികളുടെ ഒഴുക്ക് കുറക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നായിരുന്നു ട്രംപിന്റെ വിശദീകരണം.

TAGS :

Next Story