Quantcast

സൂചി മ്യാന്‍മറിലെ പ്രശ്‍ന ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

MediaOne Logo

Ubaid

  • Published:

    7 April 2018 4:47 AM GMT

സൂചി മ്യാന്‍മറിലെ പ്രശ്‍ന ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു
X

സൂചി മ്യാന്‍മറിലെ പ്രശ്‍ന ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

ന്യൂനപക്ഷങ്ങൾക്കെതിരായ വംശഹത്യയില്‍ നൊബേൽ സമ്മാന ജേതാവു കൂടിയായ സ്യൂകിയുടെ മൗനം വലിയ വിവാദമായിരുന്നു

മ്യാന്‍മറിലെ ഭരണകക്ഷി നേതാവ് ആങ്സാൻ സൂചി മ്യാൻമറിലെ പ്രശ്ന ബാധിത പ്രദേശങ്ങള്‍ സന്ദർശിച്ചു. സംഘര്‍ഷം തുടങ്ങിയ ശേഷം ഇതാദ്യമായാണ് സൂചി മേഖല സന്ദർശിക്കുന്നത്. ന്യൂനപക്ഷങ്ങൾക്കെതിരായ വംശഹത്യയില്‍ നൊബേൽ സമ്മാന ജേതാവു കൂടിയായ സ്യൂകിയുടെ മൗനം വലിയ വിവാദമായിരുന്നു. ബുദ്ധ തീവ്രവാദികളുടേയും സൈന്യത്തിന്റേയും നേതൃത്വത്തില്‍ കൂട്ടക്കൊലകള്‍ അരങ്ങേറിയ വടക്കൻ റഖൈയിനില്‍ ഇന്നലെയാണ് ആങ്സാന്‍ സൂചി സന്ദര്‍ശനം നടത്തിയത്.

പൊലീസ്, സൈനിക നേതൃത്വങ്ങളുടെ അകമ്പടിയോടെയായിരുന്നു സന്ദര്‍ശനം. രാവിലെ ഒന്‍പത് മണിയോടെ സൈനിക ഹെലികോപ്റ്ററില്‍ രാഖയിന്‍ തലസ്ഥാനമായ സിറ്റ്‌വെയിലെത്തിയ സൂചി മോങ്ടായിലും ബുതിഡുവാങ്ങിലും സന്ദർനം നടത്തി. സംഘര്‍ഷം തുടങ്ങിയ ശേഷം ആദ്യമായാണ് സൂചി മേഖല സന്ദർശിക്കുന്നത്. മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കെതിരെ നടന്ന ആക്രമണങ്ങളിൽ പതിനായിരക്കണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ആയിരങ്ങള്‍ ബലാത്സംഗത്തിനിരയാവുകയും ചെയ്തിരുന്നു. സൈന്യത്തിന്‍റെ ആക്രമണങ്ങളില്‍ 60000 ത്തോളം പേര്‍ അഭയാര്‍ഥികളാക്കപ്പെടുകയും ചെയ്തു. അന്താരാഷ്ട്ര തലത്തില്‍ വംശഹത്യ എന്ന് വിശേഷിപ്പിക്കപ്പെട്ട അതിക്രമങ്ങളില്‍ നൊബേൽ സമ്മാന ജേതാവു കൂടിയായ സൂചി ഇതുവരെ പുലര്‍ത്തിയ മൗനം വലിയ വിവാദമായിരുന്നു. സൂചിയുടെ നിലപാടില്‍ പ്രതിഷേധിച്ച് അവര്‍ പഠിച്ച ഓ​ക്​​സ്​​ഫ​ഡ്​ യൂ​നി​വേ​ഴ്​​സി​റ്റി കോ​ള​ജ്​ ക​വാ​ട​ത്തി​ൽ​ സ്ഥാപിച്ച​ സൂ​ചി​യു​ടെ ഛായാ​ചി​ത്രം നീ​ക്കുകയും ഓങ്സാന്‍ സൂചി എന്ന് പേരിട്ട ഓക്​​സ്​​ഫ​ഡ്​ സർവകലാശാല പൊ​തുഹാ​ളി​ന്റെ പേ​ര് മാറ്റുകയും ചെയ്തിരുന്നു. അക്രമ സംഭവങ്ങളില്‍ ശരിയായ അന്വേഷണം നടത്തണമെന്നു നേരത്തെ ഐക്യാരാഷ്ട്ര സഭയും ആവശ്യപ്പെട്ടിരുന്നു.

TAGS :

Next Story